ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ രൗ​ദ്ര​ഭാ​വം; ഞെ​ട്ടി​പ്പി​ക്കു​ന്ന വീ​ഡി​യോ കാണാം
Wednesday, March 29, 2023 11:27 AM IST
പ്ര​കൃ​തി ​ദു​ര​ന്ത​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും കൊ​ടു​ങ്കാ​റ്റു​മൊ​ക്കെ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍​ക്കു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും നാ​മൊ​ക്കെ എ​ത്ര നി​സാ​ര​ര്‍ എ​ന്ന് ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ് ന​മ്മ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​പ്പോ​ഴി​​താ ചു​ഴ​ലി​ക്കാ​റ്റിന്‍റെ ഭ​യാ​ന​ക​ത വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​രു വീ​ഡിയോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. യു​എ​സി​ലെ മി​ഡ്വെ​സ്റ്റേ​ണ്‍ സ്റ്റേ​റ്റാ​യ ക​ന്‍​സ​സി​ലെ ആ​ന്‍​ഡോ​വ​ര്‍ പ​ട്ട​ണ​ത്തി​ല്‍ വീ​ശ​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണി​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ത് എ​ന്ന് ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ചു​ഴ​ലി​ക്കാ​റ്റിന്‍റെ വ​ര​വ് ത​ന്‍റെ മു​റി​യി​ല്‍ നി​ന്നും പ​ക​ര്‍​ത്തു​ക​യാ​ണ്. ആ​ഞ്ഞു​വീ​ശു​ന്ന കാ​റ്റ് നി​ര​വ​ധി മ​ര​ങ്ങ​ളും മ​ന്ദി​ര​ങ്ങ​ളും ത​ക​ര്‍​ക്കു​ക​യാ​ണ്.

ഇ​ട​യി​ലെ​വി​ടെ​യൊ തീ​പി​ടി​ക്കു​ന്ന​തും കാ​ണാം. ചു​ഴ​ലി​ക്കാ​റ്റ് ത​ന്‍റെ വേ​ലി​ക്കെ​ട്ടു​ക​ള്‍ ത​ക​ര്‍​ക്കു​ന്ന​തു​വ​രെ ഈ ​മ​നു​ഷ്യ​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​ണ്ട്. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​ക​ള്‍​ത​ന്നെ' എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.