മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഉടമയ്ക്ക് വി​ല്ക്കാ​ൻ ശ്ര​മി​ച്ച ക​ള്ള​ൻ പിടിയിൽ
തന്‍റെ പക്കൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ തനിക്കു തന്നെ വിൽക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഉടമ കുടുക്കി. ഫി​ലി​പ്പീ​ൻ​സി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ഒ​രു സ്ത്രീ​യും മ​ക​ളു​മാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് ഫി​ലി​പ്പി​നോ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

റോ​ഡി​ലൂ​ടെ ന​ട​ക്ക​വേ സ്ത്രീ​യു​ടെ മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്ത് യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ന​ഷ്ട​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​ക്കി​യ സ്ത്രീ ​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കു​ചെ​യ്തു ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചില്ല. മോ​ഷ്ടാ​വ് ട്രാ​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത​തി​നാ​ൽ ശ്ര​മം പ​രാ​ജ​യ​പ്പെട്ടു.

പി​ന്നീ​ട് മോ​ഷ്ടി​ക്ക​പ്പെ​ട്ട മൊ​ബൈ​ൽ ഓ​ൺ​ലൈ​നി​ൽ വി​ല്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​മെ​ന്ന് പ്ര​തീ​ക്ഷ വ​ന്ന​ത്. ഇ​തോ​ടെ ക​സ്റ്റ​മ​ർ എ​ന്ന പേ​രി​ൽ ഫോ​ൺ ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്യു​ക​യും മോ​ഷ്ടാ​വി​നെ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​തേ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നും കൈ​മാ​റി.

ഒ​ടു​വി​ൽ മോ​ഷ്ടി​ച്ച ഫോ​ൺ കൊ​ടു​ത്തു പ​ണം വാങ്ങാൻ യു​വാ​വ് എ​ത്തി​യ​തോ​ടെ കാ​ത്തു​നി​ന്ന പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​ത​ല്ലെ​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ​താ​ണെ​ന്നു​മാ​ണ് യു​വാ​വി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.