മ​ന്ദാ​കി​നി ന​ദി​ക്ക​ര​യി​ൽ വ​ൻ ത​ടാ​കം രൂ​പം​കൊ​ള്ളു​ന്നു; ഭീ​ഷ​ണി​യെ​ന്നു മു​ന്ന​റി​യി​പ്പ്‌
Thursday, September 6, 2018 7:01 PM IST
ഉ​ത്ത​രാ​ഖ​ണ്ഡി​ലെ നി​ധി താ​ഴ് വ​ര​യി​ൽ മ​ന്ദാ​കി​നി ന​ദി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വ​ൻ ത​ടാ​കം രൂ​പം​കൊ​ള്ളു​ന്നു. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കു​ന്ന​ത്. ത​ടാ​ക​ത്തി​ന്‍റെ വി​സ്തൃ​തി കൂ​ടി വ​രി​ക​യാ​ണെ​ന്നും വെ​ള്ളം ഒ​ഴു​കി​പ്പോ​യി​ല്ലെ​ങ്കി​ൽ അ​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ധോ​ളി ഗം​ഗ, മ​ന്ദാ​കി​നി ന​ദി​ക​ളു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വെ​സ്റ്റേ​ണ്‍ കാ​മെ​റ്റ്, റെ​യ്കാ​ന്ദ ഹി​മാ​നി​ക​ൾ​ക്ക് ന​ടു​വി​ലാ​ണ് ത​ടാ​കം രൂ​പം​കൊ​ള്ളു​ന്ന​തെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​ർ(​യു​എ​സ്എ​സി) ഡ​യ​റ​ക്ട​ർ ഡോ.​എം.​പി.​എ​സ്.​ബി​ഷ്ത് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് യു​എ​സ്എ​സി സ​ർ​ക്കാ​രി​നു കൈ​മാ​റി. ഹി​മാ​ല​യ​ൻ ഭൂ​മി​ശാ​സ്ത്രം സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​ന്ന വാ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ത​ടാ​ക​രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യു​എ​സ്എ​സി സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു.

2001 മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ടാ​കം വ​ർ​ഷ​ങ്ങ​ളാ​യി ചു​രു​ങ്ങി​യി​ട്ടി​ല്ല. ഇ​ത്ത​രം ത​ടാ​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും വെ​ള്ളം വ​ൻ​തോ​തി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വാ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​തി​നി​ധി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.