ക​ല്യാ​ണ വ​സ​ന്തം; ക​ല്യാ​ണ വീ​ഡി​യോ​യ്ക്കൊ​രു ക​ഥ​ക​ളി ട​ച്ച്
Monday, September 10, 2018 3:43 PM IST
ക​ല്യാണ ആ​ല്‍​ബ​ങ്ങ​ളി​ലും വീ​ഡി​യോ​ക​ളി​ലും അ​ടി​മു​ടി ന്യൂ​ജെ​ന്‍ ട​ച്ചാ​ണ് ഇ​പ്പോ​ൾ. ആ​ൽ​ബ​വും വീ​ഡി​യോ​യും എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ൽ വ​ധൂ​വ​ര​ന്മാ​രും സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​രും മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് എ​ങ്ങും. വ്യ​ത്യ​സ്ത​ത​യ്ക്കാ​യു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് വി​ദേ​ശ​ങ്ങ​ളി​ൽ പോ​കാ​ൻ പോ​ലും ചി​ല​ർ മ​ടി​ക്കാ​റി​ല്ല.

ന്യൂ​ജെ​ൻ ട​ച്ച് ന​ൽ​കു​ന്ന​തി​നൊ​പ്പം ത​ന്നെ പ​ഴ​യ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മു​ള്ള ക​ല്യാ​ണ വീ​ഡി​യോ​ക​ളും ഉ​ണ്ട്. ഇ​തി​നാ​യി മ​ന​ക​ളും പ​ഴ​യ ശൈ​ലി​യി​ലു​ള്ള വീ​ടു​ക​ളു​മെ​ല്ലാം ദ​മ്പ​തി​ക​ളും സ്റ്റു​ഡി​യോ​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ര​ഘു​രാ​ജ് ഭാ​സി​യെ​ന്ന ഫോ​ട്ട​ഗ്രാ​ഫ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സൈ​റ്റ് സ്റ്റു​ഡി​യോ​യും ഇ​തി​ന്‍റെ അ​ടു​ത്ത പ​ടി​കൂ​ടി ക​ട​ന്നു.



ക​ഥ​ക​ളി ന​ട​നും പ​ദം പാ​ട്ടു​കാ​ര​നു​മാ​യ യ​ശ്വ​ന്തി​ന്‍റേ​യും, പ​ഞ്ച​മി​യു​ടെ​യും വി​വാ​ഹ ആ​ല്‍​ബ​ത്തി​ലും വീ​ഡി​യോ​യി​ലു​മാ​ണ് ഈ ​വ്യ​ത്യ​സ്ത എ​ക്സൈ​റ്റ് ര​ഘു കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. യ​ശ്വ​ന്ത് പ​ഞ്ച​മി​യെ ക​ഥ​ക​ളി വേ​ഷം ധ​രി​പ്പി​ക്കു​ന്ന​തും അ​തി​ലെ നി​മി​ഷ​ങ്ങ​ളു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ശ​ര​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന പോ​സ്റ്റ് വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യു​ടെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സൂ​ര​ജ് സു​രേ​ന്ദ്ര​നാ​ണ്. ര​ഘു​വി​ന്‍റേ​താ​ണ് ആ​ശ​യ​വും ചി​ത്ര​ങ്ങ​ളും. മ​നീ​ഷ് പ​വി​ത്ര​നാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മി​ഴി​വോ​ടെ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ൻ​പും വി​വാ​ഹ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ലെ വ്യ​ത്യ​സ്ത​ത കൊ​ണ്ട് എ​ക്സൈ​റ്റും ര​ഘു​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര​ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച് ഇ​വ​ർ ചെ​യ്ത വീ​ഡി​യോ​യും ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.