യു​ദ്ധ​ഭൂ​മി​യി​ലെ ന​ല്ല നി​മി​ഷ​ങ്ങ​ൾ..! പ​ട്ടാ​ള വേ​ഷ​ത്തി​ൽ അ​വ​ർ വി​വാ​ഹി​ത​രാ​യി
Monday, March 7, 2022 12:34 PM IST
റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​രു​മ്പോ​ൾ പോ​രാ​ട്ട വീ​ര്യം ഒ​ട്ടും കു​റ​യാ​തെ യു​ക്രെ​യ്​ൻ സൈ​ന്യം പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും മാ​തൃ​രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടാ​നി​റ​ങ്ങി​യ​വ​ർ യു​ദ്ധ​മു​ഖ​ത്തു​വെ​ച്ച് ത​ന്നെ വി​വാ​ഹി​ത​രാ​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ജ​ന​കീ​യ സൈ​ന്യ​ത്തി​ലെ ലെ​സി​യ ഇ​വാ​ഷ്ചേ​ങ്കോ​യും വ​ലേ​റി ഫി​നി​മൊ​നോ​വൊ​യു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. സൈ​നി​ക വേ​ഷ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഇ​രു​വ​രും ച​ട​ങ്ങി​നെ​ത്തി​യ​ത്. കീ​വ് മേ​യ​റും മു​ൻ ലോ​ക ഹെ​വി​വെ​യ്റ്റ് ബോ​ക്സിം​ഗ് ചാ​മ്പ്യ​നു​മാ​യ വി​റ്റാ​ലി ക്ലി​റ്റ്ഷ്കോ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും സ​മാ​ന​മാ​യ ത​ര​ത്തി​ല്‍ മ​റ്റൊ​രു വി​വാ​ഹ​വും യു​ക്രെ​യ്നി​ല്‍ ന​ട​ന്നി​രു​ന്നു. ദ​മ്പ​തി​ക​ളാ​യ ക്ലെ​വെ​റ്റ്‌​സും ന​താ​ലി​യ വ്ലാ​ഡി​സ്‌​ലേ​വും ഒ​ഡെ​സ​യി​ലെ ബോം​ബ് ഷെ​ൽ​ട്ട​റി​ൽ വ​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.