മ​ല​യാ​ളത്തിന് ര​ണ്ടു കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ​മാ​രു​ടെ ആ​വ​ശ്യ​മി​ല്ല: പ്രി​യ​ദ​ർ​ശ​ൻ
കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യു​ടെ നാ​വി​ക​പ​ട​ത്ത​ല​വന്മാരാ​യി​രു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ​മാ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി, സ​ന്തോ​ഷ് ശി​വ​ൻ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി​യും പ്രി​യ​ദ​ർ​ശ​ൻ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി​യും സി​നി​മ​ക​ൾ ഒ​രു​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല, മ​മ്മൂ​ട്ടി​യു​ടെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ പ്ര​ഖ്യാ​പ​നവും ന​ട​ന്നി​രു​ന്നു. ഇതിനിടെ, മോഹൻലാലിന്‍റെ കുഞ്ഞാലി മരയ്ക്കാർ ഉണ്ടാകില്ലെന്ന സൂചന നല്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

മ​ല​യാ​ള സി​നി​മ​യ്ക്ക് ര​ണ്ട് കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ​മാ​രെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​മ്മൂ​ട്ടി​യു​ടെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ വ​രു​ന്നു​ണ്ടെ​ങ്കി​ൽ ത​ന്‍റെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ ഉ​ണ്ടാ​വി​ല്ലെ​ന്നും പ്രിയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ര​ണ്ട് ഹി​ന്ദി സി​നി​മ​ക​ളു​ടെ തി​ര​ക്കു​ള്ള​തി​നാ​ലാ​ണ് ഈ ​സി​നി​മ വേ​ണ്ടെ​ന്നു വയ്​ക്കു​ന്ന​തെ​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ൽ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ് നാ​യ​ക​ൻ.

സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ നി​ർ​മി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് സി​നി​മാ​സാ​ണ്. ടി. ​പി. രാ​ജീ​വ​നും ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത​വ​ർ​ഷം പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.