ജ്യൂസ് വേണ്ട, പെട്രോൾ മതി; ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന കുരങ്ങൻ
Friday, November 10, 2017 4:15 AM IST
പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഒ​രു ബൈ​ക്കി​ൽ നി​ന്നും ഒ​രു കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. പാ​നി​പ്പ​ത്തി​ലെ ഇ​ൻ​സാ​ർ ബ​സാ​റി​ലാ​ണ് സം​ഭ​വം. ഒ​രു സം​ഘം യു​വാ​ക്ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക്ലി​യ​ർ​ലു എ​ന്നാണ് കുരങ്ങന്‍റെ പേര്. ഇതുവ​ഴി വ​രു​ന്ന ആ​ളു​ക​ൾ ന​ൽ​കു​ന്ന പ​ഴ​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കു​ര​ങ്ങ​ൻ ഭ​ക്ഷി​ക്കി​ല്ലെ​ന്നും പെ​ട്രോ​ൾ മാ​ത്ര​മാ​ണ് ഈ ​കു​ര​ങ്ങ​ന്‍റെ ഇ​ഷ്ട​പാ​നി​യ​മെ​ന്നുമാണ് നാട്ടുകാർ പറയുന്നത്. ഇ​തി​നു മു​ന്പും പ​ല​പ്രാ​വ​ശ്യം ഈ ​കു​ര​ങ്ങ​ൻ പെ​ട്രോ​ൾ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അവർ വ്യ​ക്ത​മാ​ക്കി.

ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ൽ നി​ന്നു​ള്ള ട്യൂ​ബ് ഉൗ​രി​യെ​ടു​ക്കു​ന്ന കു​ര​ങ്ങ​ൻ അ​ത് വാ​യി​ലേ​ക്ക് വ​ച്ച് പെ​ട്രോ​ൾ നു​ണ​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.