അമിതമായി ആഹ്ലാദിച്ചാൽ ദേ ഇങ്ങനെയിരിക്കും..!
തോ​റ്റു​പോ​യി എ​ന്നു​ക​രു​തി വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴും വി​ജ​യ​ത്തി​ന് സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്നു​ള്ള​തി​നു തെ​ളി​വാ​യി മാ​റു​ക​യാ​ണ് പുതിയ വീഡിയോ. ബാങ്കോക്കിലെ പ​ത്തും​താ​നി പ്ര​വിശ്യ​യി​ലെ ക്വീ​ൻ സി​ർ​കി​ത്ത് ആ​നി​വേ​ഴ്സ​റി സ്റ്റേ​ഡി​യ​ത്തി​ൽ ബാങ്കോക്ക് സ്പോ​ർ​ട്സ് ക്ല​ബും സ​ത്രി അംഗ്തോം​ഗും ത​മ്മി​ൽ ന​ട​ന്ന ഫൈനൽ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ സ​മ​യം പൂ​ർ​ത്തി​യാ​യ​പ്പൊ​ഴേ​ക്കും ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല​യി​ൽ എ​ത്തി​യി​രു​ന്നു. സഡൻഡത്തിൽ 19-19 എന്ന നിലയിലെത്തിയപ്പോഴാണ് ബാങ്കോക്ക് സ്പോ​ർ​ട്സ് ക്ല​ബി​ലെ താരം അവസാന സ്പോട്ട് കിക്കെടുക്കാൻ എത്തിയത്. പാഞ്ഞുചെന്ന പന്ത് ക്രോസ്ബാറിൽ ഇ​ടി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പൊ​ങ്ങു​ക​യാ​യി​രു​ന്നു. പ​ന്ത് തെ​റി​ച്ചു പോ​കു​ന്ന​തു ക​ണ്ട ഗോ​ളി ആ​ഹ്ലാ​ദത്തിമി​ർ​പ്പി​ൽ ചാ​ടിത്തുള്ളി ഓ​ടു​ന്പോ​ൾ തെ​റി​ച്ചു പോ​യ പന്ത് നി​ല​ത്തു വീ​ണു​രു​ണ്ട് ഗോ​ൾ പോ​സ്റ്റി​ലേ​ക്ക് ക​യ​റു​ക​യു​മാ​യി​രു​ന്നു. ഇത്രയും നേരം നി​രാ​ശ​രാ​യി നി​ന്നിരുന്ന ബാങ്കോക്ക് സ്പോ​ർ​ട്സ് ക്ല​ബി​ലെ ക​ളി​ക്കാ​ർ ഇ​തോ​ടെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​തും കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.