"അ​വ​ൾ എ​ന്‍റെ ഹൃ​ദ​യം ക​ട്ടെ​ടു​ത്തു സ​ർ, എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി​ത്ത​രൂ, പ്ലീ​സ്..!’
Wednesday, January 9, 2019 8:52 AM IST
അ​വ​ളെ​ന്‍റെ ഹൃ​ദ​യം ക​ട്ടെ​ടു​ത്തു സാ​റേ.. എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി തി​രി​ച്ചെ​ടു​ത്തു​ത​ര​ണം..! പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ ഒ​രു യു​വാ​വി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്. യു​വാ​വി​ന്‍റെ പ​രാ​തി​ക്ക് എ​ന്തു മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് അ​റി​യാ​തെ പോ​ലീ​സ് കു​ഴ​ങ്ങി. ഒ​ടു​വി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വ​രെ ഈ ​സം​ഭ​വം ച​ർ​ച്ച ചെ​യ്യേ​ണ്ടി​വ​ന്നു.

നാ​ഗ്പു​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഭൂ​ഷ​ണ്‍ കു​മാ​ർ ഉ​പാ​ധ്യ​യ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് നാ​ഗ്പൂ​രി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ ക​ണ്ടു​മു​ട്ടി​യ ഒ​രു പെ​ണ്‍​കു​ട്ടി ത​ന്‍റെ ഹൃ​ദ​യം മോ​ഷ്ടി​ച്ചെ​ന്നും അ​ത് തി​രി​ച്ചെ​ടു​ത്തു ത​ര​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​വ​ശ്യം.

പ​രാ​തി ന​ൽ​കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ യു​വാ​വ് ഉ​റ​ച്ചു​നി​ന്ന​തോ​ടെ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ഒ​ടു​വി​ൽ "​മോ​ഷ്ടി​ക്ക​പ്പെ​ട്ട ഹൃ​ദ​യം’ സം​ബ​ന്ധി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നി​യ​മ​ത്തി​ൽ വ​കു​പ്പി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കും, എ​ന്നാ​ൽ ചി​ല​പ്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ത്ത​രം ചി​ല പ​രാ​തി​ക​ൾ ഉ​ണ്ടാ​കാം- ക​മ്മീ​ഷ​ണ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.