"അണക്കെട്ട് ​ത​ക​രാ​ൻ കാ​ര​ണ​ക്കാ​രാ​യ ഞ​ണ്ടു​ക​ളെ' മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് എ​റി​ഞ്ഞ് എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​ർ
മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ണ​ക്കെ​ട്ട് ത​ക​രു​വാ​ൻ കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ ജ​ല​സേ​ച​ന മ​ന്ത്രി ത​നാ​ജി സാ​വ​ന്തി​നെ​തി​രെ ഏ​റെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി ഞ​ണ്ടു​ക​ളെ എ​റി​ഞ്ഞ് എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

ഇ​വി​ടേ​ക്ക് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ കൊ​ട്ട​യി​ൽ ഞ​ണ്ടു​ക​ളെ കൊ​ണ്ടു​വ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ​വ​രാ​ണ് ഞ​ണ്ടു​ക​ളെ എ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ എ​ൻ​സി​പി നേ​താ​വ് ജി​തേ​ന്ദ്ര അ​വ്ഹാ​ദും മ​റ്റ് പ്ര​വ​ർ​ത്ത​ക​രും, മ​ന്ത്രി പ​റ​ഞ്ഞ കു​റ്റ​ക്കാ​രാ​യ ഞ​ണ്ടു​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​റെ​യ​ധി​കം ഞ​ണ്ടു​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.