ഒരു മിനിറ്റിൽ 18 ബാക്ക്ഫ്ളിപ്പ്; ഗിന്നസിലേക്ക് മലക്കംമറിഞ്ഞ് നേപ്പാളി യുവാവ്
Thursday, November 2, 2017 4:10 AM IST
ഒ​രു മി​നി​റ്റിനു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തവണ ബാ​ക്ക്ഫ്ളി​പ്പ് ചെ​യ്തതിന്‍റെ ഗി​ന്ന​സ് ലോകറിക്കാർഡ് ഇ​നി​മു​ത​ൽ ഒ​രു നേ​പ്പാ​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നു സ്വ​ന്തം. പാ​ർ​ക്കൗ​ർ ദി​നേ​ഷ് എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ദി​നേ​ഷ് സു​നാ​ർ ആണ് ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ​ത്. നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ത്തി​യ അ​ഭ്യാ​സ​ത്തി​ൽ ഒ​രു മി​നി​ട്ടി​നു​ള്ളി​ൽ പ​തി​നെ​ട്ട് തവണയാണ് അ​ദ്ദേ​ഹം ബാ​ക്ക്ഫ്ളി​പ്പ് ചെ​യ്ത​ത്. ഇ​രു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നാ​യ ഈ ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ മി​ക​ച്ച​യൊ​രു പാ​ർ​ക്കൗ​ർ അ​ത്‌ല​റ്റു​കൂ​ടി​യു​മാ​ണ്.

ഗി​ന്ന​സ് ​നി​ബന്ധന പ്രകാരം, ഒാ​രോ തവണ ബാ​ക്ക്ഫ്ളി​പ്പ് ചെ​യ്യു​ന്പോ​ഴും 360 ഡി​ഗ്രി​യി​ൽ പിന്നിലേ​ക്ക് മ​ല​ക്കം മ​റി​യ​ണം. കൂ​ടാ​തെ നി​ല​ത്തു കാ​ൽ കു​ത്തു​ന്പോ​ൾ മു​ഖം ഭി​ത്തി​ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ക​യും ചെ​യ്യ​ണം.

പ​തി​ന​ഞ്ചാം വ​യ​സ് മു​ത​ൽ പാ​ർ​ക്കൗ​ർ പ​രി​ശീ​ലി​ക്കു​ന്ന​യാ​ളാ​ണ് ദി​നേ​ഷ്. നേ​പ്പാ​ളി​ലെ പാ​ർ​ക്കൗ​ർ ഫ്രീ​റ​ണ്ണിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​ണ് അ​ദ്ദേ​ഹം. മാ​ത്ര​മ​ല്ല കു​റ​ച്ചു നേ​പ്പാ​ളി സി​നി​മ​ക​ളി​ലെ സം​ഘ​ട്ടന രം​ഗ​ങ്ങ​ളി​ലും ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും ദി​നേ​ഷ് മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.