ഇ​ന്ത്യ​യി​ലെ ആ​ദ്യ വനിത നി​യ​മ​സ​ഭാം​ഗം ഡോ. ​മേ​രി പു​ന്ന​ൻ ലൂ​ക്കോസ് ; ഗൂ​ഗി​ൾ ഡൂ​ഡി​ലി​നെ തി​രു​ത്തി എ​ൻ.​എ​സ്. മാ​ധ​വ​ൻ
Wednesday, July 31, 2019 4:25 PM IST
ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ നി​യ​മ​സ​ഭാം​ഗ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഗൂ​ഗി​ളി​നെ തി​രു​ത്തി എ​ൻ.​എ​സ്. മാ​ധ​വ​ൻ. മു​ത്തു​ല​ക്ഷ്മി​യു​ടെ 133-ാം ജന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഗൂ​ഗി​ൾ ഡൂ​ഡി​ലി​ൽ ഇ​വ​രെ ആ​ദ​രി​ച്ച​ത്.

എ​ന്നാ​ൽ ഗൂ​ഗി​ളി​ന് തെ​റ്റ് സം​ഭ​വി​ച്ചു​വെ​ന്നും മ​ല​യാ​ളി​യാ​യ ഡോ. ​മേ​രി പു​ന്ന​ൻ ലൂ​ക്കോ​സാ​ണ് ഈ ​പ​ദ​വി​ക്ക് അ​ർ​ഹ​യെ​ന്ന് എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. മേ​രി പു​ന്ന​ൻ 1924ൽ ​നി​യ​മ​സ​ഭാം​ഗ​മാ​യ​താ​ണെ​ന്നും മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി 1927ലാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം തി​രു​ത്തി.




ഇ​രു​വ​രു​ടെ​യും ജീ​വി​തം സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​കാം അ​ബ​ദ്ധം സം​ഭ​വി​ച്ച​തെ​ന്നും അ​ദേ​ഹം ട്വി​റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ത്തു​ല​ക്ഷ്മി റെ​ഡ്ഡി മ​ദ്രാ​സ് നി​യ​മ​സ​ഭ​യി​ലേ​ക്കും മേ​രി പു​ന്ന​ൻ ലൂ​ക്കോ​സ് തി​രു​വി​താം​കൂ​ർ നി​യ​മ​സ​ഭ​യി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​ത സ​ർ​ജ​ൻ ജ​ന​റ​ൽ എന്ന ബഹുമതിയും മേ​രി പു​ന്ന​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.