വി​വാ​ഹ​ത്തി​ന് മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​നെ വേ​ണ്ട​ന്ന് വ​ധു; അ​ഭി​ന​ന്ദ​ന​വു​മാ​യി ക​ള​ക്ട​ർ
Friday, June 28, 2019 11:15 AM IST
വി​വാ​ഹ ച​ട​ങ്ങി​ന് മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​നെ വി​വാ​ഹം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച് യു​വ​തി. ഒ​ഡീ​ഷാ​യി​ലെ ഗോ​ബ​ർ​ദ​ൻ ബ​ദ്മ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 20 വ​യ​സു​കാ​രി​യാ​യ മ​മ​ത ഭോ​യി​യാ​യി​രു​ന്നു വ​ധു. മേ​യ് 12നാ​യി​രു​ന്നു മ​മ​ത​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ വ​ര​ൻ വി​വാ​ഹ​ത്തി​നും മ​ദ്യ​പി​ച്ചാ​ണെ​ത്തി​യ​തെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വ​ധു വി​വാ​ഹ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. വ​ര​ന് കാ​ല് പോ​ലും നി​ല​ത്തു​റ​യ്ക്കു​ന്നി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഈ ​സം​ഭ​വം ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​രം രൂ​പ​യും ഷോ​ളും ഉ​പ​ഹാ​ര​മാ​യി ക​ള​ക്ട​ർ മ​മ​ത​യ്ക്ക് ന​ൽ​കി. തു​ട​ർ​ന്ന് മ​റ്റൊ​രാ​ളു​മാ​യി മ​മ​ത​യു​ടെ വി​വാ​ഹം ബ​ന്ധു​ക്ക​ൾ ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.