ധൂ​ർ​ത്തി​ല്ല, സ​ന്തോ​ഷം മാ​ത്രം..! വെ​റും 20,000 രൂ​പ ചെ​ല​വി​ൽ ഒ​രു "ആ​ഡം​ബ​ര' വി​വാ​ഹം
വെ​റും 20000 രൂ​പ​യ്ക്ക് ഒ​രു ആ​ഘോ​ഷ വി​വാ​ഹം. ആ​ർ​ക്കും ചി​ന്തി​ക്കാ​ൻ കൂ​ടി ക​ഴി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ ട്വി​റ്റ​റി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ് റി​സ്വാ​ൻ എ​ന്ന പാ​ക്കി​സ്ഥാ​നി യു​വാ​വി​ന്‍റെ പോ​സ്റ്റ്. ത​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ചാ​ണ് റി​സ്വാ​ൻ പെ​ഹ​ൽ​വാ​ൻ ട്വീ​റ്റ് ചെ​യ്ത​ത്. വി​വാ​ഹ​ത്തി​ന് ആ​ളു​ക​ളെ ക്ഷ​ണി​ച്ച​തു​മു​ത​ൽ വേ​ദി ഒ​രു​ക്കി​യ​തു വ​രെ ല​ളി​ത​മാ​യി റി​സ്വാ​ൻ ട്വി​റ്റ​റി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്നു.

റി​സ്വാ​ന്‍റെ ട്വീ​റ്റ് ഇ​ങ്ങ​നെ: വീ​ടി​ന്‍റെ ടെ​റ​സി​ൽ ഒ​രു​ക്കി​യ വി​വാ​ഹ വേ​ദി​യി​ലേ​ക്ക് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ 25 പേ​രെ ക്ഷ​ണി​ച്ചു. ചി​ക്ക​ൻ ടി​ക്ക, സീ​ക്ക് ക​ബാ​ബ്, പ​ത്തൂ​രി ച​ന്ന ഹ​ൽ​വ, സ്ട്രോ​ബ​റി​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു വി​ഭ​വ​ങ്ങ​ൾ. 20,000 രൂ​പ (ഇ​ന്ത്യ​ൻ രൂ​പ ഏ​ക​ദേ​ശം 10000) യാ​യി​രു​ന്നു ബ​ജ​റ്റ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള പാ​ച​ക​ക്കാ​രെ സു​ഹൃ​ത്തു​ക്ക​ൾ വി​ട്ടു​ന​ൽ​കി.

ന​വ​വ​ധു ഖ​ട്ടാ​യ് ആ​ലു പാ​കം ചെ​യ്തു. ടെ​റ​സ് അ​ല​ങ്ക​രി​ക്കു​ന്ന​തി​നു​ള്ള ബ​ൾ​ബും ലൈ​റ്റു​ക​ളും അ​ച്ഛ​ൻ വാ​ങ്ങി. അ​തി​ഥി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ക​സേ​ര​ക​ൾ സ​മീ​പ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്ന് എ​ടു​ത്തു. മേ​ശ​ക​ൾ സു​ഹൃ​ത്ത് കൊ​ണ്ടു​വ​ന്നു. വ​ര​നും വ​ധു​വും നീ​ല സ​ൽ​വാ​ർ ക​മീ​സാ​ണു ധ​രി​ച്ച​ത്. അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും സ​മ്മാ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്നു- റി​സ്വാ​ൻ ട്വീ​റ്റ് ചെ​യ്തു.

കൈ​യി​ലൊ​തു​ങ്ങു​ന്ന ത​ര​ത്തി​ൽ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യാ​മെ​ന്നും സ​ന്തോ​ഷ​മാ​ണ് എ​ല്ലാ​റ്റി​ലും ഉ​പ​രി​യെ​ന്നും റി​സ്വാ​ൻ പ​റ​യു​ന്നു. വി​വാ​ഹ​ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളും റി​സ്വാ​ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. റി​സ്വാ​നും വ​ധു​വി​നും ആ​ശം​സ​യു​മാ​യി നി​ര​വ​ധി​പേ​ർ ട്വി​റ്റ​റി​ൽ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.