സ്റ്റെെലായി ഗിയര്‍ മാറി ജീവിതയാത്ര തുടങ്ങിയ ഒരു പ്രണയകഥ വായിക്കാം
Saturday, November 5, 2022 4:00 PM IST
പല തരത്തിലുള്ള പ്രണയകഥകള്‍ നാം കേട്ടിരിക്കും. മിക്ക കഥയിലും സമാന സംഭവ വികാസങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും ചില അപൂര്‍വ പ്രണയങ്ങള്‍ മറ്റുള്ളവരില്‍ അന്ധാളിപ്പ് ഉളവാക്കും.

അത്തരത്തില്‍ വേറിട്ട ഒരു പ്രണയകഥയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവമങ്ങ് പാക്കിസ്ഥാനിലാണ്.

17 കാരിയായ ഖദീജ പ്രണയിച്ചതും വിവാഹം ചെയ്തതും തന്നെ വാഹനം പഠിപ്പിക്കാനെത്തിയ 21 കാരനെയാണ്.

ഇതിലെന്ത് പ്രത്യേകത എന്ന് ചോദിക്കാന്‍ വരട്ടെ. ഖദീജയ്ക്ക് ഫര്‍ഹാന്‍ എന്ന ഈ ഡ്രൈവറോട് പ്രണയം തോന്നാനുള്ള ഏക കാരണം ഇദ്ദേഹം വാഹനത്തിന്‍റെ ഗിയര്‍ മാറ്റുന്ന രീതിയാണ്.

ഗിയര്‍ മാറ്റുമ്പോഴുള്ള ഫര്‍ഹാന്‍റെ കൈകളുടെ ചലനം അതിമനോഹരമാണത്രെ. തനിക്ക് പലപ്പോഴും ആ കൈകളില്‍ പിടിക്കാന്‍ തോന്നിയിരുന്നതായി ഖദീജ പറയുന്നു. ഒടുവില്‍ തന്‍റെ പിതാവ് ഏര്‍പ്പെടുത്തിയ ഡ്രൈവറുമായി ഖദീജ പ്രണയത്തിലാവുകയായിരുന്നു.

വൈകാതെ ആ ഇഷ്ടം ഇവരുടെ വിവാഹത്തില്‍ കലാശിക്കുകയുമുണ്ടായി. സംഭവം സോഷ്യല്‍ മീഡിയയിലും വൈറലായി.

നിരവധി കമന്‍റുകള്‍ ഇതിലുണ്ടാകുന്നുണ്ട്. മിക്കവരും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. പ്രണയം അങ്ങനെയാണ്. എനിക്കുമൊരു ഡ്രൈവറാകണം എന്നാണൊരു രസികന്‍ കമന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.