വാ​ര്‍​ത്താ​വാ​യ​ന​യ്ക്കി​ട​യി​ല്‍ ഭൂ​ക​മ്പ​മു​ണ്ടാ​യാ​ല്‍...; വീ​ഡി​യോ കാ​ണു​ക
Wednesday, March 22, 2023 1:52 PM IST
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം എ​ന്ന​ത് ഏ​റെ ദു​ഷ്‌​ക​ര​മാ​യ ഒ​രു ജോ​ലി​യാ​ണ​ല്ലൊ. പ​ല കോ​ണി​ല്‍ നി​ന്നും ഭീ​ഷ​ണി​യും വി​മ​ര്‍​ശ​ന​വും നേ​രി​ട്ടാ​ണ് ഓ​രോ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ത​ങ്ങ​ളു​ടെ ക​ര്‍​മ പ​ഥ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​ത്.​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ്വ​ന്തം ജീ​വ​ന്‍​വ​രെ പ​ണ​യം​വ​ച്ചാ​ണ് റി​പ്പോ​ര്‍​ട്ട​ര്‍​മാ​ര്‍ വാ​ര്‍​ത്ത​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ വൈ​റ​ല്‍. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹി​ന്ദു​കു​ഷ് മേ​ഖ​ല​യി​ല്‍ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. വ​ട​ക്കേ ഇ​ന്ത്യ​യി​ലും അ​യ​ല്‍​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലും ഭൂ​മി കു​ലു​ക്കം സം​ഭ​വി​ച്ചു.

എ​ന്നാ​ല്‍ ഭൂ​ക​മ്പ​ത്തി​ന്‍റെ തീ​വ്ര​ത കാ​ണി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ ആ​ണ് ട്വി​റ്റ​റി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ പെ​ഷ​വാ​റി​ലെ ന്യൂ​സ് ചാ​ന​ലാ​യ മ​ഹ്ശ്രി​ക് ടി​വി​യി​ല്‍ ഒ​രാ​ള്‍ വാ​ര്‍​ത്ത വാ​യി​ക്കു​ന്ന​താ​യി കാ​ണാം.

ഈ ​സ​മ​യ​മാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​കു​ന്ന​ത്. ന്യൂ​സ് റൂ​മി​ലെ ടി​വി സ്‌​ക്രീ​നു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ല്‍ ശ​ക്ത​മാ​യി കു​ലു​ങ്ങു​ക​യാ​ണ്. എ​ന്നാ​ല്‍ വാ​ര്‍​ത്താ അ​വ​താ​ര​ക​ന്‍ സം​യ​മ​നം പാ​ലി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

തെ​ല്ലും പ​രി​ഭ്ര​മ​മി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ജോ​ലി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. 31 നി​മി​ഷം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ നെ​റ്റി​ണ്‍ ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി​പേ​ര്‍ ഇ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തി ക​മ​ന്‍റു​ക​ളി​ട്ടു. "അ​ഭി​ന​ന്ദി​ക്കാ​തെ ത​ര​മി​ല്ല. അ​പാ​ര മ​നോ​ധൈ​ര്യം' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.