ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ൽ നി​ന്ന് വാ​ർ​ത്ത റി​പ്പോ​ർ​ട്ടിം​ഗ്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തേ​ടി അ​ഭി​ന​ന്ദ​ന പെ​രു​മ​ഴ
Wednesday, July 31, 2019 3:04 PM IST
ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തേ​ടി അ​ഭി​ന​ന്ദ​ന പെ​രു​മ​ഴ. പാ​ക്കി​സ്ഥാ​നി​ലെ കോ​ട്ട് ചാ​ട്ട പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ജി​ടി​വി​യി​ലെ റി​പ്പോ​ർ​ട്ട​റാ​യ അ​സാ​ദ​ർ ഹു​സൈ​നാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച് താ​ര​മാ​കു​ന്ന​ത്.

ഇ​വി​ടെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ കു​റ​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഴുത്തൊ​പ്പം വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി നി​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​വും കൈ​യി​ലെ മൈ​ക്കും മാ​ത്ര​മേ കാ​ണു​വാ​ൻ സാ​ധി​ക്കു​ക​യു​ണ്ടാ​യി​രു​ന്നു​ള്ളു.

ഈ ​റി​പ്പോ​ർ​ട്ട് ചാ​ന​ലി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത​ക​ൾ മി​ക​ച്ച​താ​ക്കി മാ​റ്റു​വാ​ൻ ഈ ​റി​പ്പോ​ർ​ട്ട​ർ ചെ​യ്ത പ്ര​വ​ർ​ത്തി​യ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.