കു​വൈ​റ്റ് പ്ര​തി​നി​ധി സം​ഘ​ത്തി​ലൊ​രാ​ളു​ടെ പേ​ഴ്സ് പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ൻ മോ​ഷ്ടി​ച്ചു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Monday, October 1, 2018 11:58 AM IST
പാ​ക്കി​സ്ഥാ​നി​ൽ വ​ച്ചു ന​ട​ന്ന സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​യ്ക്കി​ടെ കു​വൈ​റ്റ് പ്ര​തി​നി​ധി സം​ഘ​ത്തി​ലൊ​രാ​ൾ മ​റ​ന്നു വ​ച്ച പേ​ഴ്സ് പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ൻ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​കു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു കു​വൈ​റ്റ് പ്ര​തി​നി​ധി സം​ഘം. ച​ർ​ച്ച​യ്ക്കു ശേ​ഷം ഇ​രു​ന്നി​ട​ത്തു നി​ന്നും എ​ഴു​ന്നേ​റ്റ് പോ​യ​പ്പോ​ൾ ഒ​രാ​ൾ ത​ന്‍റെ പേ​ഴ്സ് മ​റ​ന്നു പോ​കു​ക​യാ​യി​രു​ന്നു.

പേ​ഴ്സ് മേ​ശ​പ്പു​റ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട പാ​ക്കി​സ്ഥാ​നി​ലെ ജോ​യി​ന്‍റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ഫ​സി​ലി​റ്റേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യ സ​രാ​ർ ഹൈ​ദ​ർ ഖാ​ൻ ഇ​ത് കൈ​വ​ശ​പ്പെ​ടു​ത്തി. ത​ന്‍റെ പേ​ഴ്സ് കാ​ണാ​താ​യെ​ന്ന് ഉ​ട​മ പ​രാ​തി​പ്പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. എ​ല്ലാ​വ​രും പേ​ഴ്സ് തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വി​നെ മ​ന​സി​ലാ​കു​ക​യാ​യി​രു​ന്നു.

ഈ ​മോ​ഷ്ടാ​വി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ​ത​ല വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സം​ഭ​വം രാ​ജ്യ​ത്തി​നാ​ക​മാ​നം നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.