അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം നി​ർ​മി​ച്ച് പ​റ​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 5, 2019 3:43 PM IST
സ്വ​യം നി​ർ​മി​ച്ച വി​മാ​നം അ​നു​മ​തി​യി​ല്ലാ​തെ പ​റ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പാ​ക്കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം. പാ​ക്ക്പ​ത്താ​നി​ലെ ആ​രി​ഫ്‌വാ​ല​യി​ൽ പോ​പ്പ്കോ​ണ്‍ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് മു​ഹ​മ്മ​ദ് ഫ​യാ​സ് എ​ന്നാ​ണ്. അ​ധ്വാ​നി​ച്ച് ല​ഭി​ച്ച വ​രു​മാ​ന​വും ബാ​ങ്ക് ലോ​ണും ഉ​ൾ​പ്പ​ടെ 50,000 രൂ​പ​യ്ക്കാ​ണ് അ​ദ്ദേ​ഹം വി​മാ​നം നി​ർ​മി​ച്ച​ത്.

ആ​വ​ശ്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം നി​ർ​മി​ക്കു​ക​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം പ​റ​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

"എ​ന്‍റെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​ചെ​റു​വി​മാ​നം നി​ർ​മി​ച്ച​ത്. 1,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​വാ​ൻ എ​ന്‍റെ വി​മാ​ന​ത്തി​നു സാ​ധി​ക്കും. ഞാ​ൻ ദേ​ശ​സ്നേ​ഹി​യാ​യ ഒ​രാ​ളാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ എ​നി​ക്ക് ഒ​രു അ​വ​സ​രം ന​ൽ​കു. വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കൃ​ത​രെ​യും ഞാ​ൻ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രും എ​നി​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ല്ല. വി​മാ​നം പ​റ​ത്തി നോ​ക്കു​വാ​നു​ള്ള അ​പേ​ക്ഷ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​ക്ക് ഞാ​ൻ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​രും മ​റു​പ​ടി ന​ൽ​കി​യി​ല്ല'. ഫ​യാ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.