മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ൽ; മ​ന്ത്രി​മാ​രു​ടെ മു​ഖ​ത്ത് പൂ​ച്ച മീ​ശ​യും ചെ​വി​യും
Sunday, June 16, 2019 3:07 PM IST
മ​ന്ത്രിസ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ അ​റി​യി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​റ്റ് ഫി​ൽ​റ്റ​റി​ൽ ത​ട്ടി മ​ന്ത്രി​യു​ടെ മു​ഖ​ത്ത് മീ​ശ​യും ചെ​വി​യും. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.

മ​ന്ത്രിസ​ഭാ തീ​രു​മാ​ന​ങ്ങ​ൾ ലൈ​വ് ന​ൽ​കു​ന്ന​തി​നി​ടെ ഫേ​സ്ബു​ക്ക് പേ​ജ് അ​ഡ്മി​ന്‍റെ കൈ ​അ​റി​യാ​തെ ത​ട്ടി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ടെ മു​ഖ​ത്ത് പൂ​ച്ച ചെ​വി​യും മീ​ശ​യും പ്ര​ത്യ​ക്ഷ​പ്പെടുകയായിരുന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ പ​രി​ഹ​രി​ച്ചു​വെ​ങ്കി​ലും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.