റൈ​ഡിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; സ​ന്ദ​ർ​ശ​ക​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടു​ങ്ങി
Wednesday, July 24, 2019 1:42 PM IST
അ​മ്യൂ​സ്മെ​ന്‍റ്പാ​ർ​ക്കി​ലെ റൈ​ഡിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ക​ർ ഏ​റെ നേ​രം അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടു​ങ്ങി. യു​കെ​യി​ലെ സ്റ്റ​ഫോ​ഡ്ഷെ​യ​റി​ലു​ള്ള ആ​ൾ​ട്ട​ണ്‍ ട​വേ​ഴ്സ് തീം ​പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 100 അ​ടി മു​ക​ളി​ൽ വ​ച്ചാ​ണ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. പേ​ടി​ച്ച​ര​ണ്ട സ​ന്ദ​ർ​ശ​ക​ർ അ​ല​റി ക​ര​ഞ്ഞു. ഏ​ക​ദേ​ശം 20 മി​നി​ട്ടി​നു ശേ​ഷ​മാ​ണ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച പാ​ർ​ക്കി​ന്‍റെ അ​ധി​കൃ​ത​ർ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.