മര്യാദ പഠിപ്പിക്കും ഞാൻ..! വികൃതിക്കുട്ടിയെ ഹോംവ​ർ​ക്ക് ചെ​യ്യി​ക്കാ​ൻ നാ​യ​ക്കു​ട്ടി
Monday, March 18, 2019 4:05 PM IST
കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ലും മ​റ്റും പൊ​തു​വെ കു​റ​ച്ച് ക​ടും​പി​ടു​ത്ത​ക്കാ​രാ​ണ് ചൈ​ന​ക്കാ​ർ. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ഗു​ഷോ​വ് ന​ഗ​ര​ത്തി​ലു​ള്ള ഷു ​എ​ന്ന അ​ച്ഛ​ൻ എ​ത്ര ശ്ര​മി​ച്ചി​ട്ടും ത​ന്‍റെ മ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലാ​യി​രു​ന്നു. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​വ​ൾ അ​ച്ഛ​ന്‍റെ ക​ണ്ണു​തെ​റ്റി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ത്ത് ക​ളി തു​ട​ങ്ങും.

അ​വ​ളു​ടെ ഈ ​മൊ​ബൈ​ൽ അ​ടി​മ​ത്തം സ്കൂ​ളി​ലെ മാ​ർ​ക്കി​നെ​യും ബാ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ച്ഛ​ൻ ഒ​രു വ​ഴി ക​ണ്ടെത്തി. വീ​ട്ടി​ൽ ഒ​രു നാ​യ​യെ വാ​ങ്ങി. ഒ​രു മാ​സ​ത്തെ ക​ഠി​ന​മാ​യ പ​രി​ശീ​ല​ത്തി​നു​ശേ​ഷം മ​ക​ളു​ടെ മേ​ൽ​നോ​ട്ടം ആ ​നാ​യ​യെ ഏ​ൽ​പ്പി​ച്ചു. മ​ക​ൾ പ​ഠി​ക്കു​ന്പോ​ഴും ഹോം ​വ​ർ​ക്ക് ചെ​യ്യു​ന്പോ​ഴു​മൊ​ക്കെ അ​വ​ളു​ടെ അ​ടു​ത്ത് ഈ ​നാ​യ ഉണ്ടാ​കും.

അ​വ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ക്കു​ക​യോ മ​റ്റോ ചെ​യ്താ​ൽ നാ​യ കു​ര​ച്ച് ബ​ഹ​ളം വ​യ്ക്കും. കു​ട്ടി ഇ​രു​ന്ന് ഹോം ​വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ രണ്ടു ​കൈ​ക​ളും പൊ​ക്കി അ​വ​ളു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച് എ​ഴു​ന്നേ​റ്റു​നി​ന്ന് അ​വ​ളെ സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്ന ഈ ​നാ​യ​ക്കു​ട്ട​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.