ഉ​മ്മ കൊടുത്താൽ മാത്രം വീട്ടിൽ നിന്നും പു​റ​ത്തി​റ​ങ്ങുന്ന കങ്കാരു
Wednesday, April 17, 2019 11:13 AM IST
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​മാ​കു​ന്പോ​ൾ ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ബ്രൂ​ക്സി​ന്‍റെ വീ​ടി​നു പു​റ​കി​ലു​ള്ള വാ​തി​ലി​ൽ ഒ​രു മു​ട്ടു​കേ​ൾ​ക്കാം. റൂ​ഫ​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഒ​രു ഈ​സ്റ്റേ​ണ്‍ ഗ്രെ ​ക​ങ്കാ​രു​വാ​ണ് പു​റ​കി​ലെ വാ​തി​ലി​ലൂ​ടെ എ​ത്തു​ന്ന ഈ ​അ​തി​ഥി. ബ്രൂ​ക്സ് വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു​വ​രെ റൂ​ഫ​സ് ക​ങ്കാ​രു വാ​തി​ലി​ൽ മു​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കും.

വാ​തി​ൽ തു​റ​ന്നു​കൊ​ടു​ത്താ​ലോ ഉ​ട​നെ ഉ​ള്ളി​ൽ ക​ട​ന്ന് സ്വ​ന്തം വീ​ടു​പോ​ലെ വീ​ടി​നു​ള്ളി​ലെ​ല്ലാം ക​യ​റി​ഇ​റ​ങ്ങി ന​ട​ക്കും. ഒ​ടു​വി​ൽ ഹാ​ളി​ൽ ഇ​ട്ടി​രി​ക്കു​ന്ന സോ​ഫ​യി​ൽ ക​യ​റി​ക്കി​ട​ന്ന് ഉ​റ​ങ്ങും. പി​ന്നെ രാ​ത്രി​യാ​കു​ന്പോ​ൾ ബ്രൂ​ക്സ് റൂ​ഫ​സി​നെ ത​ട്ടി​വി​ളി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ച് ഒ​രു ഉ​മ്മ​യും കൊ​ടു​ത്ത് എ​ടു​ത്തു​കൊ​ണ്ടു​പോ​യി പു​റ​ത്തു​വി​ടും.

തീ​രെ ചെ​റു​താ​യി​രി​ക്കു​ന്പോ​ൾ മു​ത​ൽ റൂ​ഫ​സ് ക​ങ്കാ​രു ബ്രൂ​ക്സി​ന്‍റെ വീ​ട്ടി​ൽ എ​ത്താ​റു​ണ്ട്. ഇ​പ്പോ​ൾ 40 കി​ലോ ഉ​ള്ള റൂ​ഫ​സി​നെ ഇ​ങ്ങ​നെ എ​ത്ര​നാ​ൾ എ​ടു​ത്തു​പു​റ​ത്തു​കൊ​ണ്ടു​പോ​യി വി​ടാ​നാ​കും എ​ന്ന ആ​ശ​ങ്ക മാ​ത്ര​മെ ബ്രൂ​ക്സി​നു​ള്ളു.

ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യി​ൽ മാ​ത്ര​മെ ക​ങ്കാ​രു​ക്ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്താ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മു​ള്ളു. അ​തു​കൊ​ണ്ടു​ത​ന്നെ റൂ​ഫ​സി​നെ വീ​ട്ടി​ൽ നി​ർ​ത്താ​ൻ ബ്രൂ​ക്സി​നാ​കി​ല്ല. മ​ന​സി​ല്ലാ മ​ന​സോ​ടെ​യാ​ണ് രാ​ത്രി​യി​ൽ റൂ​ഫ​സി​നെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന​തെ​ന്ന് ബ്രൂ​ക്സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.