പ്രാവുകളിലെ ഷൂമാക്കർ; "അ​ർ​മാ​ൻ​ഡോ' വിറ്റുപോയത് ഒമ്പത് കോടി രൂപയ്ക്ക്
ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രാ​വി​ന്‍റെ വി​ല​യെ​ത്ര​യാ​ണെ​ന്നോ? ഒ​ന്പ​ത് കോ​ടി രൂ​പ. അ​ർ​മാ​ൻ​ഡോ എ​ന്നു പേ​രു​ള്ള ഈ ​പ്രാ​വി​ന്‍റെ പ്ര​ധാ​ന​വി​നോ​ദം പ്രാ​വു​ക​ൾ​ക്കാ​യു​ള്ള പ​റ​ക്ക​ൽ മ​ത്സ​ര​ങ്ങ​ളി​ലും ഓ​ട്ടം മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​താ​ണ്.

നി​ല​വി​ൽ ഈ ​മ​ത്സ​ര​ങ്ങ​ളി​ലെ​യെ​ല്ലാം റി​ക്കാ​ർ​ഡു​ക​ൾ അ​ർ​മാ​ൻ​ഡോ​യു​ടെ പേ​രി​ലാ​ണ്. പ്രാ​വു​ക​ൾ​ക്കി​ട​യി​ലെ ഷു​മാ​ക്ക​ർ എ​ന്നാ​ണ് അ​ർ​മാ​ൻ​ഡോ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​താ​ണ് ഈ ​പ്രാ​വി​ന്‍റെ വി​ല ഇ​ത്ര​യും ഉ​യ​ർ​ത്തി​യ​ത്. അ​ർ​മാ​ൻ​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ൻ ജോ​യ​ൽ വേ​ർ​ഷൂ​ട്ട്സ് പി​പ്പ എ​ന്ന ഓ​ണ്‍​ലൈ​ൻ ലേ​ല സൈ​റ്റി​ലൂ​ടെ​യാ​ണ് പ്രാ​വി​നെ ലേ​ല​ത്തി​ന് വ​ച്ച​ത്.

ര​ണ്ടാ​ഴ്ച നി​ണ്ടു​നി​ന്ന ലേ​ലം വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ ഒ​ന്പ​ത് കോ​ടി പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ​യ്ക്കാ​ണ് അ​ർ​മാ​ൻ​ഡോ​യെ വി​റ്റ​ത്. ഇ​ത്ര​യും തു​ക​മു​ട​ക്കി ഈ ​പ്രാ​വി​നെ വാ​ങ്ങി​യ​താ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.