ഒരാഴ്ചയ്ക്കുള്ളിൽ കൊള്ളയടിച്ചത് നാലു ബാങ്ക്; "പിങ്ക് ലേഡി ബണ്ടിറ്റ്' പിടിയിൽ
Wednesday, July 31, 2019 12:01 PM IST
ഒരാഴ്ചയ്ക്കുള്ളിൽ നാലു ബാങ്കുകൾ കവർച്ച ചെയ്ത യുവതിയെ പോലീസ് പിടികൂടി. പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളറിന്‍റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു. 35കാരിയായ ഇവരുടെ പേര് സിർസി ബേസ് എന്നാണ്.

മോ​ഷ​ണ​ത്തി​ന് ഇ​വ​ർ​ക്കൊ​പ്പം പ​ങ്കാ​ളി​യാ​യി​രു​ന്ന 38കാ​ര​ൻ അ​ല​ക്സി മോ​റ​ൽ​സി​നെ​യും എ​ഫ്ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഡെലവെയർ, പെൻസിൽവേനിയ, നോർത്ത് കരോളൈന എന്നീ സ്ഥലങ്ങളിലുള്ള ബാങ്കുകളാണ് ഇവർ കവർച്ച ചെയ്തത്. ജൂലൈ 20 മുതലാണ് മോഷണ പരന്പര അരങ്ങേറിയത്.

മൂന്നു സ്ഥലങ്ങളിലും ബാങ്കിന്‍റെ കൗണ്ടറിൽ ഇരിക്കുന്ന ക്ലർക്കിന് ആവശ്യമായ തുകയ്ക്ക് ഒരു നോട്ട് എഴുതി കൊടുക്കുകയായിരുന്നു. "പിങ്ക് ലേഡി ബണ്ടിറ്റ്' എന്നാണ് ഇവരെ പൊലീസ് പരിചയപ്പെടുത്തിയത്. ഒരോ കവർച്ചയ്ക്ക് എത്തുമ്പോഴും ഇവരുടെ കൈവശം പിങ്ക് ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെയൊരു വിശേഷണം നൽകിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

അവസാനമായി ജൂലൈ 27 ന് നോർത്ത് കരോളൈനയിലെ ബാങ്കിലാണ് ഇവർ കവർച്ച നടത്തിയത്. ഇവരെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ എഫ്ബിഐയെ വിവിരമറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.