നിർമിത ബുദ്ധി വരച്ച പെയിന്‍റിംഗിന് വില 4.32 ലക്ഷം ഡോളർ
Saturday, October 27, 2018 9:59 AM IST
നി​​​ർ​​​മി​​​ത​​​ ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ൽ വ​​​ര​​​ച്ച ആ​​​ദ്യ പെ​​​യി​​​ന്‍റിം​​​ഗ് ലേ​​​ല​​​ത്തി​​​ൽ​​​ പോ​​​യ​​​ത് 4,32,500 ഡോ​​​ള​​​റി​​​ന്. ‘എ​​​ഡ്മ​​​ണ്ട് ഡി ​​​ബ​​​ലാ​​​മി’ എ​​​ന്ന സാ​​​ങ്ക​​​ല്പി​​​ക മ​​​നു​​​ഷ്യ​​​ന്‍റെ ഛായാ​​​ചി​​​ത്ര​​​മാ​​​ണി​​​ത്. ക​​​ല​​​യും നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യും ത​​​മ്മി​​​ലു​​​ള്ള സ​​​ങ്ക​​​ല​​​ന​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന ഒ​​​ബീ​​​വി​​​യ​​​സ് എ​​​ന്ന പാ​​​രീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​ണ് പെ​​​യി​​​ന്‍റിം​​​ഗ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

14- 20 നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ടെ വ​​​ര​​​യ്ക്ക​​​പ്പെ​​​ട്ട 15,000 ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് എ​​​ഡ്മ​​​ണ്ട് ഡി ​​​ബ​​​ലാ​​​മി​​​ക്കു​​​ വേ​​​ണ്ട അ​​​ൽ​​​ഗോ​​​രി​​​തം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ല​​​ണ്ട​​​നി​​​ലെ ക്രി​​​സ്റ്റീ​​​സ് ക​​​ന്പ​​​നി​​​യാ​​​ണ് ലേ​​​ലം ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ പ​​​ത്തി​​​ര​​​ട്ടി വി​​​ല​ ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.