ട്വിറ്ററിനും "പ്രിയങ്ക'; ഫോളോവേഴ്സിന്‍റെ എണ്ണം ഒന്നരലക്ഷം പി​ന്നി​ട്ടു
Tuesday, February 12, 2019 1:31 PM IST
എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ർ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ർ​ത്ത​ക​ർ. അ​ക്കൗ​ണ്ട് തു​റ​ന്നു മ​ണി​ക്കൂ​റുകൾക്കകം പി​ന്തു​ട​രുന്നവരുടെ എ​ണ്ണം ഒന്നരലക്ഷം പി​ന്നി​ട്ടു. സോ​ഷ്യ​ൽ മീ​ഡി​യയി​ലെ പു​തി​യ സൂ​പ്പ​ർ സ്റ്റാ​റാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യെ​ന്ന് ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന വി​വ​രം കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​ച്ച​ത്. കി​​​ഴ​​​ക്ക​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി സം​​​സ്ഥാനത്തെ​​​ത്തി​​​യതിന്‍റെ പിന്നാലെയാണ് പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.