ന​ടു​റോ​ഡി​ലി​ട്ട് വൃ​ദ്ധ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, August 29, 2018 1:52 PM IST
വൃ​ദ്ധ​യാ​യ സ്ത്രീ​യെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ന​ടു​റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. പ​ഞ്ചാ​ബി​ലാ​ണ് സം​ഭ​വം. ബ്രി​ക് കി​ൽ​ൻ എ​ന്ന ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റി​യ പോ​ലീ​സ് സം​ഘ​ത്തി​ലൊ​രാ​ൾ വൃ​ദ്ധ​യു​ടെ ത​ല​മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ടു ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വൃ​ദ്ധ​യെ മ​ർ​ദ്ദി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.