നിങ്ങളുടെ നായയെ കൂടെ കൂട്ടൂ, ജോലി ചെയ്യൂ...
Thursday, October 4, 2018 12:13 PM IST
വ​ള​ർ​ത്തു​നാ​യ്ക്ക​ളെ യാ​ത്ര​ക​ളി​ൽ പ​ല​രും ഒ​പ്പം​കൂ​ട്ടാ​റു​ണ്ട്. എ​ന്നാ​ൽ, ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​വ​യെ അ​ടു​പ്പി​ക്കാ​റി​ല്ല. താ​യ്‌​ല​ൻ​ഡി​ലെ വൈ​ഡി​എം എ​ന്ന ഡി​ജി​റ്റ​ൽ അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ഏ​ജ​ൻ​സി എ​ന്ന തൊ​ഴി​ൽ​ദാ​താ​വ് അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ഇ​വി​ട​ത്തെ ജോ​ലി​ക്കാ​ർ​ക്ക് അ​വരു​ടെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ജോ​ലി​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​രാ​നു​ള്ള അ​നു​മ​തി​യു​ണ്ട്.

നാ​യ​യെ കൂ​ടെ കൂ​ട്ടൂ, ജോ​ലി ചെ​യ്യൂ എ​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ൾ താ​യ്‌​ല​ൻ​ഡി​ൽ വ​ള​ർ​ന്നു​വ​രു​ന്നു​ണ്ട്. സ്ഥി​ര​ത​യി​ല്ലാ​ത്ത ജോ​ലി​സ​മ​യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ക​മ്പ​നി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​യ സൗ​ഹൃ​ദ ന​യ​ങ്ങ​ളു​ള്ള നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ താ​യ്‌​ല​ൻ​ഡി​ലു​ണ്ട്. എ​ന്നാ​ൽ, വൈ​ഡി​എം അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. 200 ജീ​വ​നക്കാ​രാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്. 20 നാ​യ്ക​ളും ഇ​വി​ടെ​യു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ മേ​ശ​മേ​ൽ ക​യ​റി അ​വ​രെ ജോ​ലി​യി​ൽ സ​ഹാ​യി​ക്കു​ക, ആ​വ​ശ്യ​മു​ള്ള പേ​പ്പ​റു​ക​ൾ, പേ​ന മു​ത​ലാ​യ​വ എ​ടു​ത്തു ന​ല്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ജോ​ലി.

2017 മേ​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​ർ​ണ​ൽ ഓ​ഫ് എ​ൻ​വ​യേ​ൺ​മെ​ന്‍റ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള സ​ഹ​വാ​സം അ​ല​ർ​ജി, മൃ​ഗ​ജ​ന്യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​നി​ട​യാ​ക്കും എ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. അ​തേ​സ​മ​യം, മൃ​ഗ​ങ്ങ​ൾ ജോ​ലി​യി​ലെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ മ​നു​ഷ്യ​രെ സ​ഹാ​യി​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ജോ​ലി​സ്ഥ​ല​​ങ്ങ​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​നും നാ​യ്ക്ക​ൾ സ​ഹാ​യി​ക്കു​ന്നു​വെ​ന്നാ​ണ് വൈ​ഡി​എം പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.