ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ ഒ​രു പ​രി​പാ​ടി​ക്കി​ടെ പ​റ​ഞ്ഞ​താ​യി​രു​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമായി മാറിയത്. എ​ന്നാ​ൽ, ഐകി​ഡോ പ​രി​ശീ​ല​ന​ത്തി​ലു​ള്ള രാ​ഹു​ലി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇപ്പോൾ‌ ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​ഭി​നേ​ത്രി​യും മുൻ എംപിയും കോ​ണ്‍ഗ്ര​സിന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളു​മാ​യ ദി​വ്യ സ്പ​ന്ദ​ന​യാ​ണ് ചി​ത്ര​ങ്ങ​ൾ പുറത്തുവിട്ടത്.

ക​ഴി​ഞ്ഞ ആ​ഴ്ച ഒ​ളി​ന്പ്യ​ൻ വി​ജേ​ന്ദ​ർ സിം​ഗ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ് താ​ൻ ഐകിഡോ ബ്ലാ​ക്ക് ബെ​ൽ​റ്റാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നും താ​നി​തു​വ​രെ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​ളി​യാ​ക്കി​യു​ള്ള ട്രോ​ളു​ക​ളാ​യി സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജ​പ്പാ​നി​ലെ കാ​യി​ക ഇ​ന​മാ​യ ഐകി​ഡോ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്‍റെ വി​വി​ധ ഫോ​ട്ടോ​ക​ൾ പുറത്തുവന്നത്.ക​റു​പ്പും വെ​ളു​പ്പും നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് പരിശീലകൻ പ​രി​തോ​ഷ് ക​റി​നൊ​പ്പം രാ​ഹു​ൽ അ​ഭ്യാ​സം ന​ട​ത്തു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ ആ​യി​ര​ത്തി​ലേ​റെ തവണ റീ​ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഫേ​സ്ബു​ക്കി​ലെ പ​ല പേ​ജു​ക​ളി​ലും ഈ ​ഫോ​ട്ടോ​ക​ൾ ഷെയർ ചെയ്യപ്പെട്ടു. ട്രോ​ളി​യ​വർ​ക്കും പ​രി​ഹ​സി​ച്ച​വ​ർക്കും സം​ശ​യ​മു​ണ്ടെങ്കി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും ട്വി​റ്റ​റി​ലൂ​ടെ ദി​വ്യ സ്പ​ന്ദ​ന പ​റ​യു​ന്നു.

വ​ള​രെ എ​ളു​പ്പ​ത്തി​ലാ​ണ് രാ​ഹു​ൽ ഐകി​ഡോ മു​റ​ക​ൾ സ്വാ​യ​ത്ത​മാ​ക്കി​യ​തെ​ന്നു പ​രി​ശീ​ല​ക​ൻ പ​രി​തോ​ഷ് ക​റും മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.