മാധ്യമപ്രവർത്തകൻ കാ​ൽ​തെ​റ്റി വീ​ണു; ഓ​ടി​യെ​ത്തി എ​ഴു​ന്നേ​ൽ​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഒ​ഡീ​ഷ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കാ​ൽ​തെ​റ്റി വീ​ണ കാമറാമാനെ കൈ​പി​ടി​ച്ചു​യ​ർ​ത്തിയ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ്യ​ടി. രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ കാ​മ​റ​മാ​ൻ അ​ടി​ത്തെ​റ്റി നി​ല​ത്തു​വീ​ണു. ഉ​ട​ൻ അ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് രാ​ഹു​ൽ ഓ​ടി​യെ​ത്തു​ക​യും കൈ​പി​ടി​ച്ചു എ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഭു​വ​നേ​ശ്വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ രാ​ഹു​ൽ പു​റ​ത്തേ​ക്ക് വ​രു​മ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചു​റ്റും​കൂ​ടു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഒ​രു കാ​മ​റാ​മാ​ന്‍ പ​ടി​ക്കെ​ട്ടി​ൽ നി​ന്ന് നി​ല​ത്തേ​ക്ക് വീ​ണ​ത്. ഇ​യാ​ളെ പി​ടി​ച്ചു​യ​ർ​ത്താ​യി പോ​ലീ​സു​കാ​രും മ​റ്റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഓ​ടി​യ​പ്പോ​ൾ രാ​ഹു​ലും ഒ​പ്പം ഓ​ടി എത്തി കൈ​പി​ടി​ച്ചു​യ​ർ​ത്തി.

നി​യ​മ​സ​ഭ-​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യോ​ടു​ള്ള ബ​ന്ധ​ത്തി​ൽ രാ​ഹു​ൽ ഒ​ഡീ​ഷ​യി​ൽ എ​ത്തി​യ​ത്. ഒ​ഡീ​ഷ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തു​ട​ര്‍​ച്ച​യാ​യ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.