കു​റു​മ്പ​ൻ..! പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മു​ള്ള ഊ​ഷ്മ​ള വീ​ഡി​യോ പ​ങ്കു​വ​ച്ച് രാ​ഹു​ൽ
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചി​രി​ക്കെ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യു​ള്ള ഊ​ഷ്മ​ള വീ​ഡി​യോ പ​ങ്കി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ണ്‍​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​വ​രും വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ പ്രി​യ​ങ്ക​യെ ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കു​ള്ള വീ​ഡി​യോ​യാ​ണ് രാ​ഹു​ൽ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​രു​വ​രും പ​ര​സ്പ​രം തോ​ളി​ൽ കൈ​വച്ച് സം​സാ​രി​ച്ച​ശേ​ഷം രാ​ഹു​ലാ​ണ് ലൈ​വി​ൽ സം​സാ​രി​ച്ച​ത്: "ന​ല്ല സ​ഹോ​ദ​ര​നാ​യി​രി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്നു പ​റ​ഞ്ഞു ത​രാം. ദീർഘദൂര യാ​ത്ര​ക​ളി​ൽ ചെ​റി​യ ഹെ​ലി​കോ​പ്റ്റ​റി​ൽ ഒ​തു​ങ്ങി​യി​രു​ന്നാ​ണ് എ​ന്‍റെ യാ​ത്ര​ക​ൾ. എ​ന്നാ​ൽ എ​ന്‍റെ സ​ഹോ​ദ​രി ഹ്ര​സ്വ​യാ​ത്ര​ക​ളി​ൽ വ​ലി​യ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും' രാ​ഹു​ൽ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

രാ​ഹു​ൽ ഇ​തു പ​റ​യു​ന്പോ​ൾ പ്രി​യ​ങ്ക ചി​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ ​ത​ട്ടി മി​ണ്ടാ​തി​രി​ക്കാ​നെ​ന്നും പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലാ​ണ് രാ​ഹു​ലും പ്രി​യ​ങ്ക​യും ഇ​ന്ന് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.