രൺബീറിനൊപ്പം മുഖംമറച്ചെത്തിയ ആ അജ്ഞാതസുന്ദരി ആര്..?
വി​ദേ​ശ​ത്ത് അ​വ​ധി ആ​ഘോ​ഷി​ച്ച് തി​രി​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി​യ ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​നോ​ടൊ​പ്പം ക​ണ്ട ആ ​അ​ജ്ഞാതസു​ന്ദ​രി ആ​രാ​ണ് ? ജ​ർ​മ​നി​യി​ലാ​ണ് ര​ണ്‍​ബീ​ർ ക​പൂ​ർ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പോ​യ​ത്. ബെ​ർ​ലി​നി​ൽ​നി​ന്ന് മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യപ്പോഴാണ് താരത്തിനൊപ്പം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു സു​ന്ദ​രി വി​മാ​ന​മി​റ​ങ്ങി​യ​ത്. പ്രായമായ ഒരു സ്ത്രീയും ഇവർക്കൊപ്പമുണ്ടായിരുന്നു. കാറിൽ കയറിയപ്പോൾ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ത​ന്‍റെ ചി​ത്രം പ​ക​ർ​ത്തുന്നുവെന്ന് ഭ​യ​പ്പെ​ട്ട സു​ന്ദ​രി മു​ഖം മ​റ​ച്ചു​വ​ത്രേ.ദീ​പി​ക പ​ദു​ക്കോ​ണി​നോ​ടും ക​ത്രീ​ന കെ​യ്ഫി​നോ​ടു​മൊ​പ്പ​മു​ള്ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച ര​ണ്‍​ബീ​ർ ക​പൂ​റി​നോ​ടൊ​പ്പം അ​സ്വ​ഭാ​വി​ക​മാ​യി ഒ​രു സു​ന്ദ​രി​യെ ക​ണ്ടാ​ൽ പി​ന്ന​ത്തെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലേ. അ​തും മു​ഖം​മ​റ​ച്ച നി​ല​യി​ൽ. എ​ന്തൊ​ക്കെ​യോ ചു​റ്റി​ക്ക​ളി മ​ണ​ത്ത പ​പ്പ​രാ​സി​ക​ൾ ഇ​നി ആ ​സു​ന്ദ​രി ആ​രെ​ന്നു ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഉ​റ​ങ്ങു​മോ​യെ​ന്നു പോ​ലും സം​ശ​യ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.