തൂക്കം വെറും അഞ്ചരക്കിലോ; പക്ഷേ ഈ പാറക്കല്ലിന്‍റെ വില കേട്ടാൽ ഞെട്ടും
Wednesday, October 24, 2018 3:41 PM IST
അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ആ​ർ എ​ന്ന ലേ​ല ക​ന്പ​നി ക​ഴി​ഞ്ഞ ദി​വ​സം 5.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കു​റ​ച്ചു പാ​റ​ക്ക​ഷ്ണ​ങ്ങ​ൾ ലേ​ല​ത്തി​ന് വ​ച്ചു. ലേ​ലം വി​ളി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ഈ ​പാ​റ​ക്ക​ഷ്ണ​ങ്ങൾക്ക് കി​ട്ടിയ വി​ല 4,49,11,563 രൂ​പ.

ഈ ​ക​ല്ലി​ന് ഇ​ത്ര വി​ല​കി​ട്ടാ​ൻ ഒ​രു കാ​ര​ണ​മു​ണ്ട്. സാ​ധാ​ര​ണ ക​ല്ലൊ​ന്നു​മ​ല്ല ഇ​ത്. അ​ങ്ങ് ച​ന്ദ്ര​നി​ൽ​നി​ന്ന് ഭൂ​മി​യി​ലെ​ത്തി​യ​താ​ണ് ഇ​ത്. വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ ഒ​രു മ​രു​ഭൂ​മി​യി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​പാ​റ ക്ക​ഷ്ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു വ​ലി​യ ക​ല്ല് പ​ല ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് ച​ന്ദ്ര​നി​ൽ​നി​ന്നെ​ത്തി​യ അ​തി​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ൽ​ക്കാ പ​ത​ന​ത്തിന്‍റെ​യോ ന​ക്ഷ​ത്ര​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ച​തി​ന്‍റെ​യോ ഫ​ല​മാ​യി ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് അ​ട​ർ​ന്നു​മാ​റി​യ പാ​റ​ക്ക​ഷ്ണം 38 ല​ക്ഷം കി​ലോമീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ പ്ര​വേ​ശി​ച്ച് ആ​ഫ്രി​ക്ക​യി​ലെ മ​രു​ഭൂ​മി​യി​ൽ പ​തി​ച്ച​താ​കാ​മെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ഇ​ത് ക​ത്തി​പ്പോ​കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​മെ​ന്ത് എ​ന്ന​തി​ന് ഗ​വേ​ഷ​ക​ർ​ക്ക് ഉ​ത്ത​ര​മി​ല്ല. ച​ന്ദ്ര​ന്‍റെ ക​ടം​ക​ഥ എ​ന്ന അ​ർ​ഥം വ​രു​ന്ന മു​ഗാ​ബ എ​ന്ന ആ​ഫ്രി​ക്ക​ൻ പേ​രാ​ണ് ഈ ​പാ​റ​ക്ക​ഷ്ണ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ക​ല്ല് ല​ഭി​ച്ച സ്ഥ​ല​ത്തു​നി​ന്നും മു​ന്പ് നി​ര​വ​ധി ഉ​ൽ​ക്കാ അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.