ഗ്രൗ​ണ്ടി​ൽ ആ​രാ​ധ​ക​നെ ഓ​ടി​ത്തോ​ൽ​പ്പി​ച്ച് ധോ​ണി, ചി​രി​യോ​ടെ സ​ഹ​താ​ര​ങ്ങ​ൾ
Wednesday, March 6, 2019 9:31 AM IST
നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ താ​രം ഇ​പ്പോ​ഴും എം.​എ​സ്. ധോ​ണി​യാ​ണ്. ഗ്രൗ​ണ്ടി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​ർ​ക്കൊ​പ്പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളും വാ​ർ​ത്ത​യാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നി​ടെ ധോ​ണി​യു​ടെ സ​മീ​പ​മെ​ത്താ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​നു ധോ​ണി ന​ൽ​കി​യ പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം. ഇ​ന്ത്യ പി​ന്നീ​ട് ഫീ​ൽ​ഡിം​ഗി​ന് ഇ​റ​ങ്ങ​വെ ഒ​രു ആ​രാ​ധ​ക​ൻ ധോ​ണി​യു​ടെ സ​മീ​പ​ത്തേ​ക്ക് ഓ​ടി​യെ​ത്തി. ഇ​തു​ക​ണ്ട ധോ​ണി ആ​രാ​ധ​ക​ൻ അ​ടു​ത്തു​വ​രാ​തി​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​ഹ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു.

ആ​രാ​ധ​ക​ൻ സ​മീ​പ​ത്തേ​ക്കു വ​ന്ന​തോ​ടെ ഓ​ടി​മാ​റി​യ ധോ​ണി ആ​ദ്യം രോ​ഹി​ത് ശ​ർ​മ​യ്ക്ക് പി​ന്നി​ൽ മ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് സ​ഹ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടി മാ​റി. ഒ​ടു​വി​ൽ ക്രീ​സി​നു സ​മീ​പം ഓ​ട്ട​മ​വ​സാ​നി​പ്പി​ച്ച ധോ​ണി​യെ ആ​രാ​ധ​ക​ൻ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

പി​ന്നീ​ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​രാ​ധ​ക​നെ പു​റ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ര​സ​ക​ര​മാ​യ വീ​ഡി​യോ നി​മി​ഷ​നേ​രം​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.