ആ ദുരന്തം ഇങ്ങനെയായിരുന്നു...
Saturday, November 3, 2018 9:30 AM IST
ര​ണ്ട് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​മാ​യി റ​ഷ്യ​യു​ടെ സോ​യു​സ് റോ​ക്ക​റ്റി​ന്‍റെ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​ത് ഒ​ക്‌​ടോ​ബ​ർ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു. നാ​സ​യു​ടെ നി​ക്ക് ഹാ​ഗു​വും റ​ഷ്യ​യു​ടെ അ​ല​ക്സി ഒാ​ചി​നി​നു​മാ​യി​രു​ന്നു പേ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ ഇ​രു​വ​രു​മി​രു​ന്ന പേ​ട​കം റോ​ക്ക​റ്റി​ൽ​നി​ന്നു തെ​റി​ച്ച​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങാനാ​യി.

അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി സൂ​ചി​പ്പി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം റഷ്യ​ൻ ബ​ഹി​രാ​കാ​ശ സം​ഘ​ട​ന​യാ​യ റോ​സ്കോ​സ്മോ​സ് ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. വി​ക്ഷേ​പ​ണം മു​ത​ൽ ത​ക​രു​ന്ന​തു​വ​രെ​യു​ള്ള 84 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ​ത്. ഭൗ​മോ​പ​രി​ത​ല​ത്തി​ന് 31 മൈ​ൽ ഉ​യ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ക്ക​റ്റി​ന്‍റെ ബൂ​സ്റ്റ​റു​ക​ളി​ലൊ​ന്ന് വേ​ർ​പെ​ടാ​തെ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം.

സെ​ൻ​സ​റി​നു​ണ്ടാ​യ ത​ക​രാ​റാ​ണ് അ​പ​കട​ത്തി​നു കാ​ര​ണ​മെ​ന്ന് റോ​സ്കോ​സ്മോ​സ് അ​റി​യി​ച്ചു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് സോ​യു​സ് ഡി​സം​ബ​റി​ൽ വീ​ണ്ടും വി​ക്ഷേ​പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സോ​യു​സ് എ​ത്തി​യാ​ൽ മാ​ത്ര​മേ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലു​ള്ള മൂന്നു പേ​ർ​ക്ക് ഭൂ​മി​യി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ക​ഴി​യൂ.

വി​ക്ഷേ​പ​ണ​ത്തി​ലു​ണ്ടാ​യ പ​രാ​ജ​യം അ​സ്വ​സ്ത​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്. നിലവിൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ മ​നു​ഷ്യ​രെ എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രേ​യൊ​രു റോ​ക്ക​റ്റാ​ണി​ത്. നാ​സ, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സോ​യു​സി​ന്‍റെ വി​ക്ഷേ​പ​ണം.

സ്പേ​സ് സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ശേ​ഷി​യു​ള്ള വാ​ണി​ജ്യ റോ​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ സ്പേ​സ് എ​ക്സും ബോ​യിം​ഗും ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 2019 പ​കു​തി​ക്കു ശേ​ഷ​മേ അ​വ ത​യാ​റാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.