ചോറിവിടെയും കൂറ് അവിടെയും..! പൊ​തു​വേ​ദി​യി​ൽ ആ​പ്പി​ൾ ഐ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സാംസംഗ് അം​ബാ​സഡ​ർ​ക്ക് പി​ഴ
Thursday, November 1, 2018 12:31 PM IST
പൊ​തു​വേ​ദി​യി​ൽ ആ​പ്പി​ൾ ഐ​ഫോ​ണു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട സാം​സംഗ് ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​ക്ക് 1.6 മി​ല്യ​ണ്‍ ഡോ​ള​ർ പി​ഴ. സാം​സംഗിന്‍റെ റ​ഷ്യ​ൻ ബ്രാ​ൻ​ഡ് ആം​ബാ​സി​ഡ​റാ​യ ക​സീ​ന സോ​ബ്ചാ​കി​യി​ൽ നി​ന്നു​മാ​ണ് ക​മ്പ​നി ഇ​ത്ര​യും തു​ക പി​ഴ ഈ​ടാ​ക്കി​യ​ത്.

റി​യാ​ലി​റ്റി ഷോ ​താ​ര​വും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ഇ​വ​ർ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് കൈ​യി​ൽ ഐ​ഫോ​ണു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ കൈ​വ​ശ​മി​രി​ക്കു​ന്ന​ത് ഐ​ഫോ​ണാ​ണെ​ന്ന് ആ​രും കാ​ണാ​തി​രി​ക്കു​വാ​ൻ ഒരു കടലാസ് ഉ​പ​യോ​ഗി​ച്ച് ഫോ​ണ്‍ മ​റ​ച്ചു പി​ടി​ക്കു​ന്ന​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്.




സാം​സംഗ് ഫോ​ണു​മാ​യി പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട​ണ​മെ​ന്ന് ഇ​വ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ നിയമം തെറ്റിച്ചതാണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നു മു​മ്പും ഇ​വ​ർ ടി​വി ഷോ​ക​ളി​ലും മോ​സ്കോ​യി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ലും ഇ​വ​ർ ഐ​ഫോ​ണു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.