വൈദ്യുതി, നെരിപ്പോട്, പിന്നെ ബാർബിക്യൂ...! വനത്തിലെ ഏറുമാടത്തിൽ മോഷ്ടാവിന്‍റെ ടാർസൻ ജീവിതം
കാ​ട്ടി​ൽ അ​ത്യാധു​നിക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഏ​റു​മാ​ട​ത്തി​ൽ താ​മ​സി​ച്ചുവന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. ഭ​വ​ന​ഭേ​ദ​ന​ക്കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. തീ ​കാ​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ബാ​ർ​ബി​ക്യു, വൈ​ദ്യു​തി തു​ട​ങ്ങി എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള ഏ​റു​മാ​ട​ത്തി​ലാ​യി​രു​ന്നു വി​ദ്വാ​ന്‍റെ താ​മ​സം.

അ​ന്പ​ത്തി​യാ​റു​കാ​ര​നാ​യ മാ​ർ​ക്ക് ഡ്യൂ​ഡോ​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ പൊ​മോ​ണ​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വ​ന​മേ​ഖ​ല​യി​ൽ ഏ​റു​മാ​ട​മു​ണ്ടാ​ക്കി ഒ​രാ​ൾ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​താ​യി​രു​ന്നു പൊ​മോ​ണ പോ​ലീ​സ്.

ഹെ​ലി​കോ​പ്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ക്കിംഗ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഏ​റു​മാ​ട​ത്തി​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​യ​ര​മു​ള്ള മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് ഏ​റു​മാ​ടം പ​ണി​തി​രു​ന്ന​ത്. ഏ​റു​മാ​ട​ത്തി​നു​ള്ളി​ൽ നി​ന്ന് നോ​ക്കി​യാ​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ ന​ല്ലൊ​രു കാ​ഴ്ച ത​ന്നെ ല​ഭ്യ​മാ​ണ്.

പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് മാ​ർ​ക്ക് താ​ഴേ​ക്കി​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​മോ​ണ പോ​ലീ​സ് സം​ഭ​വം ഏ​റു​മാ​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തു.

ഏ​പ്രി​ൽ 18ന് ​ന​ട​ന്ന ഒ​രു മോ​ഷ​ണ​ത്തി​ലെ പ്ര​തി​യാ​ണ് മാ​ർ​ക്കെ​ന്ന് പി​ന്നീ​ടാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. മാ​ർ​ക്ക് താ​ഴെ​യി​റ​ങ്ങി​യ​യു​ട​നെ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ന​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ആ​വ​ശ്യ​മാ​യി​രി​ക്കെ​യാ​ണ് ഏ​റു​മാ​ടം നി​ർ​മി​ച്ചു​ള്ള മാ​ർ​ക്കി​ന്‍റെ താ​മ​സം. എ​ന്താ​യാ​ലും സം​ഭ​വം ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.