ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ആ​ക്ര​മിച്ച് സ്രാ​വ്; ഞെട്ടിക്കുന്ന വീഡിയോ
Thursday, December 28, 2017 10:56 AM IST
വാ​യ​യി​ൽ നൂ​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്രാ​വ് ഒ​രാ​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ര​യി​ൽ കി​ട​ക്കു​ന്ന സ്രാ​വി​ന്‍റെ വാ​യ​യ്ക്കു​ള്ളി​ലെ കു​ടു​ക്ക് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഒ​രാ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കുകയായിരുന്നു.

പെ​ട്ടെ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കു​തി​ച്ച സ്രാ​വ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ക​ടി​ക്കാ​ൻ ഒരുങ്ങി. എ​ന്നാ​ൽ പെ​ട്ടെന്ന് അ​ദ്ദേ​ഹം കൈ ​പി​ന്നി​ലേ​ക്ക് വ​ലി​ച്ച​തി​നാ​ൽ ചെ​റി​യ പ​രി​ക്കേ പ​റ്റി​യു​ള്ളു. കു​റ​ച്ചു സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊടുവിൽ കു​ടു​ക്ക് വാ​യ​യി​ൽ നി​ന്നും നീ​ക്കി​യ​തി​നു ശേ​ഷം സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് തു​റ​ന്നു വി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.