ചെ​വി​ക്കു​ള്ളി​ൽ വെ​ള്ളംക​യ​റി​യെ​ന്ന് ക​രു​തി ചി​കി​ത്സ തേ​ടി; പു​റ​ത്തെ​ടു​ത്ത​ത് വി​ഷച്ചില​ന്തി​യെ
Saturday, August 24, 2019 12:14 PM IST
ചെ​വി​ക്കു​ള്ളി​ൽ വെ​ള്ളം ക​യ​റി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ചെ​വി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത് കൊ​ടിയ വി​ഷ​മു​ള്ള ചി​ല​ന്തി​യെ. മി​സൗ​റി​യി​ലെ കാ​ൻ​സാ​സ് സി​റ്റി​യി​ലു​ള്ള തോ​റെ​സി​ലാ​ണ് സം​ഭ​വം.

ബ്രൗ​ണ്‍ റി​ക്ലൂ​സ് സ്പൈ​ഡ​ർ എ​ന്ന ഇ​ന​ത്തി​ലു​ള്ള എ​ട്ടു​കാ​ലി​യാ​യി​രു​ന്നു ഇ​ത്. ചെ​വി​ക്കു​ള്ളി​ൽ ക​യ​റി​യ ചി​ല​ന്തി ഇ​വ​രെ ക​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി. ചി​ല​ന്തി ക​ടി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നേ​നെ എ​ന്ന് ഇ​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.