പ്രവചനങ്ങൾ തെറ്റി; സെയ്ബി മിടുക്കിയായി ആശുപത്രി വിട്ടു
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ കു​​​ഞ്ഞാ​​​യി ജ​​​നി​​​ച്ച സെ​​​യ്ബി അ​​​ഞ്ചു​​​മാ​​​സ​​​ത്തെ തീ​​​വ്ര​​​പ​​​രി​​​ച​​​രണ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ടു. ജ​​​നി​​​ച്ച​​​പ്പോ​​​ൾ ഒ​​​രു ആ​​​പ്പി​​​ളി​​​ന്‍റെ പോ​​​ലും ഭാ​​​ര​​​മി​​​ല്ലാ​​​തി​​​രു​​​ന്ന കു​​​ഞ്ഞ് ജീ​​​വി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ക​​​രു​​​തി​​​യ​​​ത്.

ഡി​​​സം​​​ബ​​​റി​​​ൽ സാ​​​ൻ ഡി​​​യേ​​​ഗോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. ഗ​​​ർ​​​ഭാ​​​വ​​​സ്ഥ​​​യി​​​ൽ 23 ആ​​​ഴ്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ സീ​​​സേ​​​റി​​​യ​​​ൻ ന​​​ട​​​ത്തി പു​​​റ​​​ത്തെ​​​ടു​​​ത്ത കു​​​ഞ്ഞി​​​ന്‍റെ ഭാ​​​രം 245 ഗ്രാം. ​​​വ​​​ലി​​​പ്പം 23 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ.

കു​​​ഞ്ഞ് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​​മേ ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ൻ‌ സാ​​​ധ്യ​​​ത​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ സെ്ബി​​​യു​​​ടെ അ​​​ച്ഛ​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. പ​​​ക്ഷേ, ഒ​​​ന്നും ര​​​ണ്ടും മ​​​ണി​​​ക്കൂ​​​റും ദി​​​വ​​​സ​​​ങ്ങ​​​ളും ആ​​​ഴ്ച​​​ക​​​ളും പി​​​ന്നി​​​ട്ടി​​​ട്ടും സെ​​​യ്ബി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ്പെ​​​ട്ടി​​​ല്ല.

സെ​​​യ്ബി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രാ​​​ണ് കു​​​ഞ്ഞി​​​ന് ഈ ​​​പേ​​​രി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.