അ​ഞ്ച് വ​യ​സു​കാ​ര​ന്‍റെ ക​ഴു​ത്തി​ൽ ക​യ​ർ കു​ടു​ങ്ങി; ജീ​വ​ൻ ര​ക്ഷി​ച്ച​ത് സ​ഹോ​ദ​രി
Monday, August 5, 2019 12:04 PM IST
ലി​ഫ്റ്റി​നു​ള്ളി​ൽ വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യ കൊ​ച്ചു​കു​ട്ടി​യെ ര​ക്ഷി​ച്ച സ​ഹോ​ദ​രി​യെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ള്ളി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് കു​ട്ടി​ക​ളാ​ണ് ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റി​യ​ത്. ഡോ​ർ അ​ട​ഞ്ഞ​പ്പോ​ൾ അ​വി​ടെ കു​ടു​ങ്ങി​യി​രു​ന്ന ക​യ​ർ അ​ഞ്ച് വ​യ​സു​കാ​ര​നാ​യ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കു​ടു​ങ്ങി. മാ​ത്ര​മ​ല്ല കു​ട്ടി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തെ കു​ട്ടി​യു​ടെ കാ​ലു​ക​ളി​ൽ പി​ടി​ച്ച് താ​ങ്ങി നി​ർ​ത്തു​ക​യും. ക​യ​ർ ക​ഴു​ത്തി​ൽ നി​ന്നും വേ​ർ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ലി​ഫ്റ്റി​നു​ള്ളി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.