"നാ​നും റൗ​ഡി താ​ന്‍'; കൊ​ക്കും പാ​മ്പും ത​മ്മി​ലെ പൊ​രി​ഞ്ഞ​പോ​രാ​ട്ടം കാ​ണാം
Monday, March 20, 2023 3:03 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ വേ​റി​ട്ട നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ന​മ്മി​ലേ​ക്കെ​ത്തു​ന്നു. അ​വ​യി​ല്‍ മി​ക്ക​പ്പോ​ഴും വൈ​റ​ലാ​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ളാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു പാന്പും കൊ​ക്കും ത​മ്മി​ലെ പോ​രാ​ട്ട​മാ​ണു​ള്ളത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു തോ​ട്ടി​ലാ​യി കൊ​ക്ക് നീ​ന്തു​ക​യാ​ണ്. പെ​ട്ടെ​ന്നൊ​രു പാ​മ്പ് അ​വി​ടേ​ക്കെ​ത്തി കൊ​ക്കി​നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. കൊ​ക്കി​ന്‍റെ ചി​റ​കി​ല്‍ പാ​മ്പ് ക​ടി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കൊ​ക്കും വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ല. അ​ത് പാ​മ്പി​നെ ശ​ക്തി​യാ​യി കൊ​ത്തു​ക​യാ​ണ്.

പി​ന്നീ​ട് പാ​മ്പ് കൊ​ക്കി​നെ വി​ട്ട് പി​ന്‍​മാ​റു​ക​യാ​ണ്. പ​ക്ഷേ പി​ന്‍​വ​ലി​ഞ്ഞ​ത് കു​തി​ക്കാ​നാ​ണെ​ന്ന രീ​തി​യി​ല്‍ പാ​മ്പ് തി​രി​ച്ചെ​ത്തി കൊ​ക്കി​നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യ​യു​ടെ ഒ​ടു​വി​ല്‍ പാ​മ്പ് ഇ​ഴ​ഞ്ഞു പോ​വു​ക​യാ​ണ്.

അ​വ​ശ​നാ​യ കൊ​ക്കും ഒ​രു​വി​ധം ക​ര​യി​ലേ​ക്ക് ക​യ​റു​ന്നു. നെ​റ്റി​സ​ണി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "എ​ല്ലാ​വ​ര്‍​ക്കും ആ പ​ക്ഷി​യെ ര​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്, എ​ന്നാ​ല്‍ നി​ങ്ങ​ളി​ല്‍ 90% പേ​രും ഓ​രോ വ​ര്‍​ഷ​വും കോ​ടി​ക്ക​ണ​ക്കി​ന് കോ​ഴി​യി​റ​ച്ചി​യാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്' എ​ന്നാ​ണൊ​രാ​ള്‍ വേ​റി​ട്ട് കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.