അങ്ങനെയിരിക്കേ ഒറ്റയ്ക്കൊരു യാത്ര: ഒരു ഏകാകി യാത്രികയുടെ കുറിപ്പ്
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മിക്കവർ‌ക്കും അത് ഒരു നേരംപോക്കാണ്. ഒഴിവുസമയം കിട്ടുമ്പോൾ കുടുംബവുമായി ഒരു ഔട്ടിംഗ്, അല്ലെങ്കിൽ ഒരു വിനോദയാത്ര. എന്നാൽ മറ്റു ചിലരുണ്ട്, യാത്ര അവർക്ക് ജീവശ്വാസമാണ്. കൂട്ടിന് ആരുമില്ലാതെ, ഒറ്റയ്ക്ക് അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെ അങ്ങനെ പറന്നു നടക്കാനാണ് അവരുടെ ആഗ്രഹം.

ഇങ്ങനെ തനിയെ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു യുവതിയുടെ യാത്രാക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എറണാകുളം സ്വദേശിനിയായ ജെവിൻ ആൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്‍റെ തായ്‌ലൻഡ് -ബാലി സോളോ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. എറണാകുളത്തെ സീജൻ ടെക്നോളജീസ് എന്ന കമ്പനിയിലെ ക്വാളിറ്റി അനലിസ്റ്റ് ആണ് ജെവിൻ.യൂറോപ്പിലേക്കു പോകുക എന്ന ആഗ്രഹം സാധിക്കാതെ വന്നപ്പോൾ ഭർത്താവാണ് തായ്‌ലൻഡ് -ബാലി യാത്ര നിർദേശിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ജെവിൻ തന്‍റെ ട്രാവൽ ബ്ലോഗ് തുടങ്ങുന്നത്. നാട്ടിൽ നിന്നു പുറപ്പെട്ടതു മുതലുള്ള ഓരോ കാര്യങ്ങളും ഇവർ വിവരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളും പങ്കുവയ്ക്കുന്നു.

ജെവിന്‍റെ യാത്രാവിവരണത്തിന്‍റെ പൂർണരൂപം:

യൂറോപ്പ്‌ പോകുകാ എന്ന ആഗ്രഹം കൗൺസലേറ്റ് തല്ലി കെടുത്തിയ ക്ഷിണം തീർക്കാൻ ഭർത്താവ് നിർദേശിച്ചതാന്നു തായ്‌ലൻഡ് -ബാലീ യാത്ര. ലീവും മറ്റും കമ്പനിയിൽ പറഞ്ഞുപറഞ്ഞു വെച്ച കാരണം ഒന്നും നോക്കിയില്ല ടിക്കറ്റ് ബുക്ക് ചയ്തു. (കൊച്ചിൻ -ബാങ്കോക്ക് , പട്ടായ - Phuket , Phuket -ബാലി, ബാലി - കൊച്ചിൻ - -ടോട്ടൽ ടിക്കറ്റ് കോസ്റ്റ് 38153.78 രൂപ (ഐറഷ്യാ-batik എയർ )’ ബുക്കിംഗ് .കോം വഴി ഹോസ്റ്റൽ സ്റ്റേ 10 ദിവസത്തേക്ക്‌ (8311 രൂപ ).

ഇനി എന്ത് കൊണ്ട് ഹോസ്റ്റൽ എന്നതിനു , സോളോ ട്രാവലിംഗ് ആയതുകൊണ്ടും , അതുപോലെ ട്രാവൽ ചെയ്യുന്നവരെ പരിചയപ്പെടാനും , എക്കണോമിക്കൽ ആയി ട്രാവൽ ചെയ്യാനും, പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും ഒക്കെ സഹായകമാണ്. ഇതുവരെ പോയ ഒരു ഹോസ്റ്റലിലും സേഫ്റ്റി ഇഷ്യൂസ് ഉണ്ടായിട്ടില്ല . ഹോസ്റ്റൽ എല്ലാം കിടു ആയിരുന്നു, രണ്ടു സ്ഥലത്തു സ്വിമ്മിംഗ് പൂൾ ഉണ്ടായിരുന്നു. ചില ഹോസ്റ്റൽ ഈ കോസ്റ്റിൽ ബ്രേക്ഫാസ്റ്റും ഫ്രീ കോഫി ആൻഡ് ടീ, ചിലയിടത്തു നമുക്ക് സാധനം കൊണ്ട് പോയി കുക്കും ചെയ്യാം .

തായ്‌ലൻഡ് ബാത്ത് ആണ് കറൻസി . പോകും മുന്നേ CIAL ഫെഡറൽ മണി കോൺവെർസിഷൻ സെന്‍ററിൽ നിന്നും 10,000 ബാത്ത് (ഷോ മണിയായി )+2,000 ബാത്ത് (വീസ ഫീ) +50 ഡോളർ (എമർജൻസി മണിയായി ) ആക്കി കൺവർട്ട് ചെയ്തു. "dtac" മൊബൈൽ ടൂറിസ്റ്റ് സിം കൊച്ചിനിൻ നിന്നും എടുത്തു 8 ഡേയ്സ് unlimited internet (900 രൂപ).

അവിടെ എത്തി പബ്ലിക് ട്രാൻസ്‌പോർട്ട് ആണ് ഉപയോഗിച്ചത് . (സ്കൈ ട്രെയിൻ , ബസ് , ഗ്രാബ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ കാർ ഓർ ബൈക്ക് ടാക്സി എടുക്കാം (യൂബർ പോലെ ). ഇന്‍റർനെറ്റ് ഉള്ളതുകൊണ്ട് ഒരു മാപ്പി ഉപയോഗിച്ചു പോകേണ്ട സ്ഥലം കൊടുത്താൽ ഗൂഗിൾ മാപ്പിൽ മോഡ് ഓഫ് ട്രാൻസ്‌പോർട്ട് കാണാം. 24 മണിക്കൂർ വെളിച്ചം ഉള്ള നാട്ടിൽ സേഫ്റ്റി ഒരു വിഷയം ആയിരുന്നില്ല. അവിടെ ഇംഗ്ലീഷ് അറിയാവുന്നവർ കുറവാണ് എങ്കിലും ടൂറിസ്റ്റിനെ അവർ വളരെയധികം ബഹുമാനിക്കുകയും കാര്യങ്ങൾ പറഞ്ഞു തരുവാൻ ഒരുക്കവും ആണ് . ഒരു നന്ദിവാക്ക് പറയാൻ മറക്കരുത്.

ബാങ്കോക്ക് -സയാം അന്ന് ഷോപ്പിംഗ് സെന്‍റർ, വാട് അരുൺ , എമറാൾഡ് ബുദ്ധ പാലസ്, വിക്ടറി മോണുമെൻറ് , സ്കൈ വേ , സ്ട്രീറ്റ് ഫുഡ് ആൻഡ് ഷോപ്പിംഗ് . സ്കൈ ട്രെയിൻ ആണ് BTS എന്ന് അവർ പറയുന്നത്. 40 ബാത്ത് കൊടുത്താൽ ഒട്ടുമിക്ക സ്ഥലങ്ങളും കാണാം, കുറച്ചു നടക്കണം എന്ന് മാത്രം. ഇവിടെ ചെന്നാലും മലയാളി ഉണ്ടാകും എന്ന് അന്വർഥമാക്കാൻ ഞാനും കണ്ടു കുറേ ചങ്ങായിമാരെ.

ബാങ്കോക്ക് നിന്നും പട്ടായ എത്തിയത് BTS മാർഗമാണ് (SALA DAENG -BTS ഇക്കാമായി സ്റ്റേഷൻ (40 ബാത്ത് ) ഇക്കാമായി ബസ്‌റ്റേഷൻ AC ബസ് കിട്ടും. പട്ടായ (105 ബാത്ത്) അല്ലെങ്കിൽ ബാങ്കോക്ക് - പട്ടയ ടാക്സി ടുക്കാം 1,800 ബാത്ത് .

പട്ടായ ട്രാവൽ എല്ലാം tuk tuk വാനിലാണ് GPS ഇടുക പോകേണ്ട സ്ഥലത്തേക്കുള്ള റൂട്ട് മാറിയാൽ ബെൽ അടിക്കുക, ഇറങ്ങുക, 10 ബാത്ത് കൊടുക്കുക.. ഒന്നും ചോദിക്കാനും പറയാനും നിൽക്കേണ്ട . വാനിൽ കേറുമ്പോൾ ആളുകൾ ഉള്ള വണ്ടിയിൽ കയറുക, ഇല്ലെങ്കിൽ പ്രൈവറ്റ് ടാക്സി എന്നുപറഞ്ഞു 100 ബാത്ത് വാങ്ങും. കോഹ് -ലാറൻ ഐലൻഡ്(Balikai- പീര് നിന്നും ഫെറി ഉണ്ട് 6 am -6 pm 30 ബാത്ത് (40 min ) , പ്രൈവറ്റ് ടൂർ 500 ബാത്ത് ട്രാൻസ്‌പോർട്ടിനു മാത്രം ഈടാക്കുന്നെ . ദി സെഞ്ചൂറി ഓഫ് ട്രൂത് ,സീഫുഡ് മാർക്കറ്റ്, വോക്കിംഗ് സ്ട്രീറ്റ് , സെൻട്രൽ ഫെസ്റ്റിവൽ (പട്ടായ എയർപോർട്ട് ഷട്ടിൽ ബസ് ഇവിടുന്നു ഹോട്ടൽ പിക്കപ്പ് നടത്തുന്നുണ്ട് ). ഞാൻ പട്ടായ എയർപോർട്ടിൽ നിന്നാണ് Phuket പോയത് എന്നാൽ ബാങ്കോക്ക് എയർപോർട്ട് ആണ് അടുത്ത്ഉള്ള എയർപോർട്ട് .

പുക്കറ്റ്‌ കുറെ ഐലൻഡ് കൂട്ടം ആണ്. സ്‌നോർക്കലിംഗ് ഇൻ YAO YAI ഐലൻഡ് ,PHI PHI ഐലൻഡ് , മങ്കി ബീച്ച് KHAI ഐലൻഡ് , വൈക്കിംഗ് കേവ് , പിലേഹ് കോവ് , മായാ BAY , ലോഹ സമാഹ BAY .. എനിക്ക് ഇത്രയുമേ കാണാൻ പറ്റിയുള്ളൂ. (എയർപോർട്ട് പിക്ക് അപ്പ് ഡ്രോപ്പ് + പിക് അപ്പ് ഫ്രം ഹോസ്റ്റൽ ടു ഓൾ ദീസ് പ്ലേസ് =1700 ബാത്ത് ) .

മീനുകളുടേയും കോറലിന്‍റെയും ഇടയിൽകൂടി നടക്കുന്നത് ഒരു അനുഭൂതിതന്നെയാണ് . ഐലൻഡിൽ പോകുമ്പോ എക്സ്ട്രാ ഡ്രസും ഒരു മൊബൈൽ വാട്ടർ സേഫ് കവറിൽ കുറച്ചു പൈസയും മാത്രം കൊണ്ടുപോകുക . സേഫ് ആയി സാധനം വയ്ക്കാൻ മണിക്കൂറിന് 100 ബാത്ത് എക്സ്ട്രാ കൊടുക്കേണ്ടി വരും.

തായ്‌ലൻഡിൽ ചീപ്പ് സൂപ്പർ മാർക്കറ്റ് 7 ELEVEN ആണ് .അവിടെ റെഡി ടു ഈറ്റ് സാൻഡ്‌വിച്ച് ഒക്കെ ഉണ്ട് (13 ബാത്ത്). ഫ്രൂട്ട് ഒക്കെ കഴിക്കാൻ മറക്കരുത് ... പേരക്കായ് , ദുരിയാൻ ഒക്കെ എന്നാ രുചിയാന്നോ..!

ബാലി- എന്താണ് ഇവിടെ ഉള്ളത് എന്ന് ചോദിച്ചവരോട് ... നേച്ചർ ആൻഡ് ബീച്ച് ഉണ്ട് ഇവിടെ . ഇന്ത്യൻ പാസ്പോർട്ടിന് ഫ്രീ വിസ, അന്ന് 30 ദിവസത്തേക്ക് . കറൻസി രുപീഹ് . ബാലി എത്തിയാൽ കുറച്ചു ദിവസത്തേക്ക് കോടിശ്വരന്മാരാകും. നമ്മുടെ 10,000 രൂപാ 20,36,213 റുപിയ ആണ് .

ബാത്ത് രൂപിയാഹ് കൺവർട്ട് ചെയ്യാൻ BMC Seminyak KUTA എനിക്കു 1 ബാത്ത് =460 IDR തന്നു. എയർപോർട്ടിൽ 303 IDR ആണ് പറഞ്ഞത് . ഡോളർ ആണ് കൊണ്ട് പോണത് എങ്കിൽ 20 ,50 ബാങ്ക് നോട്ട്സ് ആക്കുക . റേറ്റ് ഡിഫറൻസ് ഉണ്ട് കുറഞ്ഞ നോട്ടിന്. ഡെബിറ്റ് കാർഡിൽ നിന്നും കാഷ് വിത്ഡ്രോവൽ 100 രൂപ ഓരോ ട്രാൻസാക്ഷനും പോകും. യാത്രയ്ക്ക് മുൻപ് ബാങ്കിനോട് പറഞ്ഞിട്ട് പോകണം, ഇല്ലെങ്കിൽ കാർഡ് ബ്ലോക്ക് ചെയ്യും. കോയിൻസ് കൈയിൽ ബാലൻസ് ഉണ്ടങ്കിൽ ഷോപ്‌സിൽ തന്നെ നോട്ട് ആക്കി കൺവർട്ട് ചെയ്യുക. (തായ്‌ലൻഡിൽ ഉള്ള കോയിൻസ് അവിടെത്തന്നെ തീർക്കുക). നോട്ട്സ് മാത്രമേ എക്സ്ചേഞ്ച് ചെയ്യാൻ പറ്റൂ.

ഡെൻപസർ എയർപോർട്ടിൽ നിന്നും 2 .7 മാറി കുട്ട ബീച്ച് അടുത്തുള്ള ഹോസ്റ്റലിൽ ആയിരുന്നു സ്റ്റേ. സർഫിംഗ് ബീച്ച് ആണ്. ബീച്ച് സ്നേഹം കൂടുതൽ ആയതുകൊണ്ട് ഒരു ഫുൾ ഡേ അവിടെ കിടന്നു മാനം നോക്കി കരിഞ്ഞു.

ഒന്ന് കാര്യമായി നടന്നാൽ ഷോപ്പിംഗ് വളരെ ചീപ്പ് ആണ്. എന്തിനു പറയാൻ ബലിയിൽ ഷോപ്പിംഗ് മാളിൽ ബ്രാന്‍റഡ് സ്പോർട്സ് ഷൂസ് ആൻഡ് ഡ്രസ് ( skechers,converse all star,റീബോക്ക് ,polo ...) നമ്മുടെ നാട്ടിലേതിന്‍റെ ഹാഫ് റേറ്റ് മാത്രമേ കണ്ടുള്ളൂ ....

സോളോ ആയത്കൊണ്ട് റാഫ്റ്റിങ്കാര് കൊണ്ടുപൊയില്ല. അത് കൊണ്ട് മൗണ്ട് ബേത്തൂർ അങ്ങ് ട്രെക്ക് ചെയ്തു. (താമസിച്ച ഹോസ്റ്റൽ കണ്ട ഒരു കൂട്ടുകാരി തന്ന നമ്പറിൽ ബുക്ക് ചെയ്തു). വെളുപ്പിനെ 1 .30നു വന്നു പിക്ക് അപ്പ് . ഉബുദ അന്ന് എല്ലാ അഡ്വഞ്ചർ ആക്ടിവിറ്റീസ് സെന്‍റർ (പോകുമ്പോൾ പറ്റിയാൽ 2 ഡേയ്സ് UBUD സ്റ്റേ ചെയ്താൽ കൂടുതൽ നേച്ചർ കാണാൻ കഴിയും )

മൗണ്ട് ബത്തൂർ നിന്നും മൗണ്ട് Agung സൂര്യൻ ഇറങ്ങി വരുന്ന ആ കാഴ്ചയുണ്ടല്ലോ.. 2 .30 മണിക്കൂർ ഒരു സൈഡ് ട്രെക്ക് ചെയ്തതൊക്കെ മറക്കും (എങ്ങനെ വലിഞ്ഞു കേറീന്ന് കർത്താവിനും അറിയാം ...)

Ubud ഉള്ള വേറെ ആക്ടിവിറ്റീസ് -റൈസ് ടെറൻസ് ( ടൗണിന്‍റെ നടക്കും കാണാം ചില റൈസ് ടെറൻസ്) , നമ്മുടെ ഊഞ്ഞാൽ (Swinging out over the rice terraces)....Tirta Empul Holy Water Tample, ഹോട്സ്പറിംഗ് സ്പാ, ബൈക്കിംഗ് ത്രൂ വില്ലേജ്, എലഫന്‍റ് റൈഡ്, മസാജ് സെന്‍റേഴ്‌സ്....

ഹോസ്റ്റലിൽ ഫുഡ് സ്വയം കുക്ക് ചെയ്യാൻ‌ പറ്റിയതു കൊണ്ട് ഞാൻ ഒട്ടും കുറച്ചില്ല. മുട്ട, ഓട്സ്, നൂഡിൽസ്, Spaghetti). 4 ദിവസത്തിൽ 2 നേരം മാത്രമേ പുറത്തു നിന്നും ഫുഡ് കഴിച്ചുള്ളൂ. ബാക്കി ഒക്കെ കുക്കിംഗ് ആൻഡ് പാക്കിംഗ് . ബാലിയിൽ "Coco Supermarket" ചീപ്പ് ആയി തോന്നി.

ഫ്ലൈറ്റ് ചാർജ് + സ്റ്റേ+ വീസ ഇൻ തായ്‌ലൻഡ് + ലോക്കൽ ട്രാവൽ കോസ്റ്റ് +ഫുഡ് (65,000 രൂപ +ഷോപ്പിംഗ് )... അങ്ങനെ ഒരുപിടി നല്ല സൗഹൃദങ്ങൾ നേടി ഞാൻ ഇങ്ങു നാട് എത്തി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.