ആ​കാ​ശ​ത്ത് പ​റ​ക്കാം; ദു​ബാ​യി​ൽ ഇ​നി സ്കൈ ​പോ‍​ഡ്സും
Tuesday, February 12, 2019 1:13 PM IST
പൊ​തു​ഗ​താ​ഗ​ത​രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കാ​നൊ​രു​ങ്ങി ഡ്രൈ​വ​ർ​ര​ഹി​ത സ്കൈ ​പോ‍​ഡ്സ്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും ദു​ബാ​യ് കി​രി​ട​വ​കാ​ശി​യും യു​എ​ഇ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും സ്‌​കൈ പോ​ഡ്‌​സ് പ​രി​ശോ​ധി​ച്ചു. സ്കൈ​വേ ഗ്രീ​ൻ​ടെ​ക് ക​മ്പ​നി​യു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.



ഭാ​വി വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള റോ​ഡ്സ് ആ​ൻ‍​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ പ​ഠ​ന​ങ്ങ​ളാ​ണ് സ്കൈ ​പോ‍​ഡ്സി​ന്‍റെ സാ​ധ്യ​ത​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ര്‍​ടി​എ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലു​മാ​യ മ​ത്താ​ര്‍ അ​ല്‍ ത​യെ​ര്‍ സ്‌​കൈ പോ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളേ​ക്കാ​ള്‍ അ​ഞ്ച് മ​ട​ങ്ങ് കു​റ​വ് പ​വ​ര്‍ മാ​ത്ര​മേ സ്‌​കൈ പോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.