ചരിത്ര നിമിഷം; സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം ഭൂമിയിൽ തിരിച്ചെത്തി
Saturday, March 9, 2019 10:54 AM IST
ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി സ്പേ​​സ് എ​​ക്സി​​ന്‍റെ ക്രൂ ​​ഡ്രാ​​ഗ​​ൺ പേ​​ട​​കം ഇ​​ന്ന​​ലെ ഭൂ​​മി​​യി​​ൽ തി​​രി​​ച്ചെ​​ത്തി. ഫ്ളോ​​റി​​ഡ തീ​​ര​​ത്തു​​നി​​ന്ന് 370 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ അ​​റ്റ്‌ലാന്‍റി​​ക് സ​​മു​​ദ്ര​​ത്തി​​ലാ​​ണ് പേ​​ട​​കം ഇ​​റ​​ങ്ങി​​യ​​ത്.

കെ​​ന്ന​​ഡി സ്പേ​​സ് സെ​​ന്‍റ​​റി​​ൽ നി​​ന്ന് ശ​​നി​​യാ​​ഴ്ച​​യാ​​ണ് ഫാ​​ൽ​​ക്ക​​ൺ റോ​​ക്ക​​റ്റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പേ​​ട​​കം വി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തി​​ൽ റി​​പ്ളി എ​​ന്ന പാ​​വ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ന്ത​​ർ​​ദേ​​ശീ​​യ ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​വു​​മാ​​യി വി​​ജ​​യ​​ക​​ര​​മാ​​യി സ​​ന്ധി​​ച്ച​​ശേ​​ഷ​​മാ​​ണ് ഡ്രാ​​ഗ​​ൺ ഭൂ​​മി​​യി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. സ​​മു​​ദ്ര​​ത്തി​​ൽ​​നി​​ന്നു വീ​​ണ്ടെ​​ടു​​ത്ത ഡ്രാ​​ഗ​​ണെ ഇ​​ന്നു ക​​ര​​യി​​ലെ​​ത്തി​​ക്കു​​മെ​​ന്നു നാ​​സാ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.