നടത്തത്തിനിടെ റോഡരികിൽ വിത്തുകൾ പാകുന്ന ആലുവക്കാരൻ; രണ്ടുവർഷം കൊണ്ട് മുളച്ചത് നാലായിരം തൈകൾ
കൊ​ച്ചി മെ​ട്രോ തൂ​ണു​ക​ൾ​ക്കി​ട​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ആ​രു​മ​റി​യാ​തെ വി​ത്തു​ക​ൾ പാ​കു​ന്ന മ​ധ്യ​വ​യ​സ്ക​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ആ​ലു​വ ക​ള​പ്പ​റ​ന്പ​ത്ത് സാ​ജു കെ. ​പോ​ളാ​ണ് ന​ട​ക്കാ​നി​റ​ങ്ങു​ന്പോ​ൾ ത​ന്‍റെ ദൗ​ത്യം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​രു​മ​റി​യാ​തെ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് സാ​ജു ഇ​ത്ത​ര​ത്തി​ൽ പാ​കി​യി​രി​ക്കു​ന്ന​ത് നാ​ലാ​യി​ര​ത്തോ​ളം ഫ​ല​വൃ​ക്ഷ​വി​ത്തു​ക​ളാ​ണ്.

വൈ​കു​ന്നേ​ര​മു​ള്ള ന​ട​ത്ത വ്യാ​യാ​മ​ത്തി​നി​ടെ​യാ​ണ് സാ​ജു​വി​ന് ഈ ​ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് ആ​ലു​വ മ​ണ​പ്പു​റം വ​രെ പ​ല​വ​ട്ടം ന​ട​ക്കു​ന്ന സാ​ജു ഒ​രു​ദി​വ​സം ആ​റു​കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് താ​ണ്ടു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്കും ഈ ​ന​ട​ത്തം നീ​ട്ടി​യ​ത് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ്. ബ​സി​ൽ ക​യ​റി പ​ല സ്റ്റോ​പ്പു​ക​ളി​ലാ​യി ഇ​റ​ങ്ങി ദീ​ർ​ഘ​നേ​രം ന​ട​ന്നാ​ണ് മെ​ട്രോ തൂ​ണു​ക​ൾ​ക്കി​ട​യി​ൽ വി​ത്തു​ക​ൾ പാ​കു​ന്ന​ത്.

ക​ലൂ​ർ വ​രെ​യു​ള്ള മെ​ട്രോ​ത്തൂ​ണു​ക​ൾ​ക്കി​ട​യി​ലാ​യി ആ​ത്ത ച​ക്ക, മ​ധു​ര​നാ​ര​ങ്ങ, ഞാ​വ​ൽ പ​ഴം, സീ​ത പ​ഴം, ചെ​റി തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പാ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ മു​ള​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ട് ആ​ഹ്ലാ​ദ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ന​ട​പ്പെ​ന്ന് സാ​ജു പ​റ​യു​ന്നു.

വീ​ട്ടി​ൽ ക​ഴി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ത്ത് ശേ​ഖ​രി​ച്ച് മു​റ്റ​ത്തും സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലും ഇ​തു പോ​ലെ ഇ​ടാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നാ​ണ് സാ​ജു​വി​ന്‍റെ പ​ക്ഷം. വീ​ടി​നോ​ടു ചേ​ർ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ക​ട ന​ട​ത്തു​ന്ന സാ​ജു-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ജി​ൻ പോ​ൾ ദു​ബാ​യി​ലാ​ണ്. മ​ക​ൾ അ​ഞ്ജു ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​നി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.