"കാ​റി​നൊ​പ്പം കാ​ല​നി​ല്ലാ​യി​രു​ന്നു'; ക​ടു​ക് മ​ണി വ്യ​ത്യാ​സ​ത്തി​ല്‍ മ​ര​ണം മാ​റി​പ്പോ​കു​മ്പോ​ള്‍...
Friday, March 31, 2023 3:08 PM IST
ചി​ല ദി​വ​സ​ങ്ങ​ള്‍ അ​ങ്ങ​നെ​യാ​ണ്. അ​തി​നെ ഭാ​ഗ്യ​മെ​ന്നോ നി​ര്‍​ഭാ​ഗ്യ​മെ​ന്നോ നി​ര്‍​വ​ചി​ക്കാ​നാ​കി​ല്ല. ഒ​ന്നി​രു​ത്തി ചി​ന്തി​ച്ചാ​ല്‍ മ​ഹാ​ഭാ​ഗ്യ​മെ​ന്നും പ​റ​യാ​നൊ​ക്കും. പ​റ​ഞ്ഞു​വ​രു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്.

മ​ര​ണം ക​ണ്‍​മു​ന്നി​ല്‍ ക​ണ്ടി​ട്ടും അ​പ്ര​തീ​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടാ​ല്‍ ആ​രും ആ​ദ്യം ഒ​ന്നും മ​ന​സി​ലാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ കാ​ര്യ​മാ​ണിത്. ടോ​പ് വീ​ഡി​യോ​സ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ ത​ല​നാ​രി​ഴ​യ്ക്ക് മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ഒ​രാ​ള്‍ ഒ​രു നി​ര​ത്തി​ന്‍റെ വ​ശ​ത്താ​യി നി​ല്‍​ക്കു​ക​യാ​ണ്. പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ ഒ​രു കാ​ര്‍ അ​യാ​ള്‍​ക്ക​രി​കി​ലേ​ക്ക് പാ​ഞ്ഞെ​ത്തു​ക​യാ​ണ്. അ​യാ​ളും അ​ത് കാ​ണു​ന്നു​ണ്ട്.

പ​ക്ഷേ ഒ​ന്നൊ​ഴി​യാ​ന്‍ ശ്ര​മി​ക്കാ​നു​ള്ള സ​മ​യം മാ​ത്ര​മെ കി​ട്ടി​യു​ള്ളു. അ​പ്പോ​ഴേ​ക്കും കാ​റെ​ത്തി.​കാ​റി​നും ഭി​ത്തി​ക്കും ഇ​ട​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍. എ​ന്നാ​ല്‍ കാ​റു​കാ​ര​ന്‍ അ​വ​സാ​നം വാ​ഹ​നം ഒ​ന്നു​തി​രി​ച്ച​തി​നാ​ല്‍ ഇ​യാ​ള്‍​ക്ക് ജീ​വ​ഹാ​നി ഉ​ണ്ടാ​കു​ന്നി​ല്ല. കാ​ലി​ല്‍ ചെ​റി​യൊ​രു പ​രി​ക്ക് മാ​ത്ര​മാ​ണ് സം​ഭ​വി​ച്ചത്.

കാ​റും ഇ​ടി​ച്ച് നി​ല്‍​ക്കു​ന്നു. വ​ലി​യ അ​പ​ക​ടം ആ​കാ​വു​ന്ന സം​ഭ​വ​ത്തി​ല്‍ നി​ന്നും ഈ ​വ​യോ​ധി​ക​ന്‍ എ​ങ്ങനെ ര​ക്ഷ​പ്പെ​ട്ടെ​ന്ന് കാ​ഴ്ച​ക്കാ​ര്‍ ഏ​വ​രും ചി​ന്തി​ക്കും. ഏ​താ​യാ​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഞെ​ട്ട​ലു​ള​വാ​ക്കി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ചു. "വി​ധി, ഭാ​ഗ്യം മ​ഹാ​ഭാ​ഗ്യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.