ബോ​ളി​വു​ഡ് ന​ട​ൻ നോ​ക്കി​നി​ൽ​ക്കെ "മോ​ഡ​ലി​നെ’ റാ​ന്പി​ൽ​നി​ന്ന് എ​റി​ഞ്ഞോ​ടി​ച്ചു
ഫാ​ഷ​ൻ റാ​ന്പു​ക​ളി​ലെ ഇ​രു​കാ​ലി​ക​ൾ​ക്കി​ട​യി​ലേ​ക്കു നാ​ൽ​ക്കാ​ലി​ക​ൾ എ​ത്തു​ന്ന​ത് ഇ​പ്പോ​ൾ സ്ഥി​രം സം​ഭ​വ​മാ​ണ്. അ​ടു​ത്തി​ടെ തു​ർ​ക്കി​യി​ലെ ഒ​രു റാ​ന്പി​ലേ​ക്ക് ഒ​രു പൂ​ച്ച "ക്യാ​റ്റ് വാ​ക്ക്’ ന​ട​ത്തി​യ​ത് വാ​ർ​ത്ത​യും കൗ​തു​ക​വു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

ബോ​ളി​വു​ഡ് ന​ട​ൻ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ത്ത​ര​ത്തി​ൽ റാ​ന്പി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഡി​സൈ​ന​ർ രോ​ഹി​ത് ബാ​ലി​നാ​യി ബ്ലെ​ൻ​ഡേ​ഴ്സ് പ്രൈ​ഡ് ഫാ​ഷ​ൻ ടൂ​റി​ൽ സി​ദ്ധാ​ർ​ഥ് റാ​ന്പി​ൽ നി​ൽ​ക്ക​വെ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി എ​ത്തി. ഒ​രു നാ​യ സു​ര​ക്ഷാ മേ​ഖ​ല മ​റി​ക​ട​ന്ന് റാ​ന്പി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥ് ന​ട​ന്നു തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​യി​രു​ന്നു ഇ​ത്. സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന മോ​ഡ​ലു​ക​ൾ​ക്കു മു​ന്നി​ൽ നെ​ഞ്ചു വി​രി​ച്ച്, വാ​ലാ​ട്ടി "അ​തി​ഥി’ നി​ന്നു.

ഇ​തി​നു​ശേ​ഷം നാ​യ റാ​ന്പി​ൽ ന​ട​പ്പു തു​ട​ങ്ങി​യ​തോ​ടെ കാ​ഴ്ച​ക്കാ​രു​ടെ​യും കാ​മ​റ​ക​ളു​ടെ​യും ശ്ര​ദ്ധ മു​ഴു​വ​ൻ നാ​യ​യി​ലാ​യി. ഇ​തോ​ടെ നാ​യ​യെ പു​റ​ത്താ​ക്കാ​ൻ സം​ഘാ​ട​ക​ർ ഓ​ട്ടം തു​ട​ങ്ങി. ഒ​രു വ​ശ​ത്തു​കൂ​ടി ഇ​റ​ങ്ങി വ​ന്ന നാ​യ​യെ ഇ​റ​ക്കി​വി​ടാ​ൻ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വേ​ദി​യി​ലൂ​ടെ ന​ട​ന്ന് മ​റു​വ​ശ​ത്തു​കൂ​ടി​യാ​ണ് നാ​യ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​യ​ത്.

ഇ​തി​നു​ശേ​ഷം സി​ദ്ധാ​ർ​ഥ് റാ​ന്പി​ലെ​ത്തി. നാ​യ​യു​ടെ റാ​ന്പി​ലെ "മി​ന്നും​പ്ര​ക​ട​നം’ ത​ന്നെ ബാ​ധി​ച്ചി​ട്ടേ ഇ​ല്ല എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ റാ​ന്പി​ലെ പ്ര​ക​ട​നം. നാ​യ​യു​ടെ റാ​ന്പി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.