ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടാ​ൻ ബ​ഗ്ഗി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, July 24, 2019 1:20 PM IST
ദു​ർ​ഘ​ട​മാ​യ പ്ര​ത​ല​ങ്ങ​ളി​ൽ അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന നാ​ല് ച​ക്ര വാ​ഹ​ന​മാ​യ ബ​ഗ്ഗി​യു​മാ​യി പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്തിര തി​രു​നാ​ൾ എ​ൻ​ജി​നിയ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ഒ​രു കൂ​ട്ടം എ​ൻ​ജി​നിയ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വാ​ഹ​നം സ്വ​യം രൂ​പ​ക​ൽ​പ്പന ചെ​യ്ത് നി​ർ​മി​ച്ച​ത്.

കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ട്ടോ​ർ സ്പോ​ർ​ട്ടി​ങ് ടീ​മാ​യ മെ​ക്കാ​ർ​ട്ട​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വാ​ഹ​നം നി​ർ​മി​ച്ച​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കോ​ളജു​ക​ളി​ൽ നി​ന്നും 36 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി 15 ദി​വ​സം നീ​ണ്ടു നി​ന്നു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ രൂ​പ​ക​ല്പ​ന​യെ​ക്കു​റി​ച്ചും പ​ഠി​ക്കു​വാ​നും വാ​ഹ​നം നി​ർ​മി​ക്കു​വാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ അ​വ​സാ​ന ദി​വ​സം വാ​ഹ​ന​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ട്ര​യ​ൽ റ​ണ്ണും ന​ട​ത്തി.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടീ​മി​ന്‍റെ ഫാ​ക്ക​ൽ​റ്റി അ​ഡ്വൈ​സ​ർ പ്ര​ഫ​സ​ർ ചി​ത്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. വി​ദ്യ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ടാ​ണ് ബ​ഗ്ഗി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വാ​യി. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ബ​ഗ്ഗി വീ​ണ്ടും നി​ർ​മി​ക്കാ​നാ​കും. ഇ​ന്ത്യ​യി​ലെ വി​വി​ധ ഗോ ​കാ​ർ​ട്ടി​ങ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു പ​രി​ച​യ​മു​ള്ള കോ​ള​ജ് ടീ​മാ​യ മെ​ക്കാ​ർ​ട്ട​ൻ​സ് അ​ടു​ത്ത​താ​യി സൊ​സൈ​റ്റി ഓ​ഫ് ഓ​ട്ടോ​മോ​ട്ടീ​വ് എ​ൻ​ജി​നിയേ​ഴ്സ് ന​ട​ത്തു​ന്ന ഇ​വ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.